
യുഎഇയിൽ ഡാൻസ് ക്ലബ്ബിൽ പൊലീസുകാരനെ അപമാനിച്ച 21കാരിക്ക് ശിക്ഷ വിധിച്ചു
യുഎഇയിലെ ഡാൻസ് ക്ലബിൽ പൊലീസ് ഉദ്യോഗസ്ഥനെ അപമാനിച്ച യുവതിക്ക് ശിക്ഷ വിധിച്ചു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ യുവതി പൊലീസുകാരനെ മർദിക്കുകയായിരുന്നു. റഷ്യൻ പൗരനായ യുവാവും ഉക്രേനിയൻ യുവതിയും മദ്യലഹരിയിലായിരുന്നു. ജനുവരി ഒന്നിനായിരുന്നു സംഭവമുണ്ടായത്.
ജുമൈറ ബീച്ച് റെസിഡൻസിലെ ഒരു ഡാൻസ് ക്ലബ്ബിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ ശ്രമിച്ച യുവതിയെയും യുവാവിനെയും സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും ബഹളമുണ്ടാക്കി. അക്രമാന്തരീക്ഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഇരുവരെയും നിശബ്ദരാക്കാൻ ശ്രമിച്ചെങ്കിലും തർക്കം തുടരുകയായിരുന്നു. റഷ്യൻ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ യുവതി ഉദ്യോഗസ്ഥന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇരുവരും മോശമായി സംസാരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഇരുവരെയും ഹാജരാക്കി. യുവതി കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുകയും മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
ജയിൽ ശിക്ഷയ്ക്ക് ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)