യുഎഇയിലെ ആദ്യത്തെ മാച്ച് മേക്കിംഗ് ആപ്പാണ് മാക്സിയോൺ. ആപ്പിന്റെ ഉടമയായ ക്രിസ്റ്റിയാനയ്ക്ക് നിക്ഷേപക തട്ടിപ്പിൽ പെട്ട് രണ്ട് കോടിയിലധികം രൂപയാണ് നഷ്ടപ്പെട്ടത്. സ്ഥാപനത്തിലേക്ക് 1.75 മില്യൺ ഡോളറിൻ്റെ ‘ഫണ്ടിംഗ്’ നടത്തുന്നെന്ന് അവകാശപ്പെട്ട് ബന്ധപ്പെട്ടവരാണ് പണം തട്ടിയെടുത്തത്. തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപം നടത്തുവാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടും കൂടുതൽ ഫിനാൻഷ്യൽ സ്റ്റേറ്റുമെന്റുകളൊന്നും തട്ടിപ്പുകാർ തേടിയില്ല. കൂടാതെ ക്രിപ്റ്റോകറൻസിയിലുള്ള ഇടപാടുകൾ നടത്താനുള്ള ശ്രമവും സ്ഥാപന ഉടമയ്ക്ക് ഇവരിൽ സംശയം ജനിപ്പിച്ചു. ഇതേ തുടർന്നാണ് കൂടുതൽ പണം നഷ്ടമാകാതിരുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. നിക്ഷേപം നടത്തുന്നെന്ന് പറഞ്ഞതിനെ തുടർന്ന് നടത്തിയ വിദേശയാത്രകളും മറ്റുമായി ഭീമമായ തുകയാണ് ചെലവായത്.
തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ നിക്ഷേപത്തിന്റെ പേരിൽ ഇവർ തട്ടിപ്പ് നടത്തുകയായിരുന്നെന്നും ഇതിനായി വ്യാജ പാസ്പോർട്ടുകൾ, വെബ്സൈറ്റ്, ലൈസൻസ് എന്നിവയെല്ലാം നിർമിച്ചിരുന്നെന്ന് കണ്ടെത്തി. സംഭവത്തിൽ യൂറോപൊലീസിനും യൂറോപ്യൻ ഫിനാൻഷ്യൽ ഇകണോമിക് ക്രൈം സെന്ററിലും പരാതി നൽകുമെന്ന് കമ്പനി ഉടമ ക്രിസ്റ്റിയാന അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq