യുഎയിലെ മുസ്ലീം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ത്യാഗത്തിന്റെ ഉത്സവമാണ് ഈദ് അൽ അദ്ഹ. വിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ദാനധർമ്മത്തിൻ്റെയും സമയമാണ്. ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ജൂൺ 15 മുതൽ 18 വരെ നാല് ദിവസത്തെ അവധിയാണ് ലഭിച്ചിരിക്കുന്നത്. യുഎഇയുടെ വിവിധയിടങ്ങളിൽ ആഘോഷപരിപാടികൾ ആരംഭിച്ചുകഴിഞ്ഞു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം വിവിധയിടങ്ങളിൽ നടക്കുന്ന ആകാശവർണവിസ്മയം കാണാം.
ദുബായ്
ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടുകൾ (ഡിപിആർ) സന്ദർശിക്കുന്നവർക്കായി അതിമനോഹരമായ കരിമരുന്ന് പ്രയോഗമാണ് ഒരുക്കിയിരിക്കുന്നത്. ആകാശവിസ്മയം കാണാൻ 295 ദിർഹം ടിക്കറ്റ് വിലയുള്ള ടിക്കറ്റെടുത്ത് സൈറ്റിൻ്റെ തീം പാർക്കുകളിൽ പ്രവേശിക്കേണ്ടതില്ല.
സ്ഥലം: റിവർലാൻഡ് ദുബായ്, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടുകൾ
തീയതി: ജൂൺ 16, 17
സമയം: രാത്രി 9 മണി
പ്രവേശന ടിക്കറ്റ്: കരിമരുന്ന് പ്രദർശനം സൗജന്യമാണെങ്കിലും, റിവർലാൻഡിലേക്കുള്ള പ്രവേശന ടിക്കറ്റിന് പണം നൽകേണ്ടിവരും. കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കുകയാണെങ്കിൽ 20 ദിർഹമാണ് ഈടാക്കുക. ഇത് ഭക്ഷണപാനീയങ്ങൾ വാങ്ങാൻ ഇതിൽ നിന്ന് റിഡീം ചെയ്യാൻ സാധിക്കും. ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ, ടിക്കറ്റിന് 15 ദിർഹം വിലവരും, എന്നാൽ ഭക്ഷണ പാനീയങ്ങളിൽ റിഡീം ചെയ്യാൻ കഴിയില്ല.
അബുദാബി
അബുദാബിയിലെ ഈ ലൊക്കേഷനുകളിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രദർശനമുണ്ടാകും.
അബുദാബി കോർണിഷ്: രാത്രി 9 മണി | ജൂൺ 16
അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയം: രാത്രി 9 മണി | ജൂൺ 16
അൽ ദഫ്രയിലെ പൊതു പാർക്ക്/ മദീനത്ത് സായിദ്/അൽ മർഫ: രാത്രി 9 മണി | ജൂൺ 16 യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq