പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ മരണസംഖ്യ 15 ആയി. അറുപതോളം പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
ചരക്കുതീവണ്ടിയുടെ ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്സ്പ്രസിലെ ഗാർഡും ഉൾപ്പെടെ 15 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ത്രിപുരയിലെ അഗർത്തലയിൽനിന്ന് പശ്ചിമ ബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു. ചരക്കു തീവണ്ടി സിഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി. വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ട്രെയിനിലുണ്ടായിരുന്നെന്നാണ് വിവരം.