വിവാഹമോചനം നേടിയ ദമ്പതികൾക്ക് മക്കളുമായി വിദേശയാത്ര നടത്താൻ കോടതി അനുമതി ആവശ്യമാണ്. വിവാഹമോചിതരായവർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്ക് ഒഴിവാക്കാനുള്ള നടപടികൾ ദുബായ് കോടതി ലഘൂകരിച്ചു. ഇതിനായി വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. മുമ്പ് കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം അക്കാര്യം സി.ഐ.ഡി വിഭാഗത്തെ അറിയിച്ചതിന് ശേഷമാണ് താൽക്കാലികമായി യാത്രാവിലക്ക് ഒഴിവാക്കിയിരുന്നത്. ഇനി ജഡ്ജിയുടെ അനുമതി ലഭിച്ചാൽ ഉടൻ യാത്രാവിലക്ക് ഒഴിവാക്കാം. കോടതിയുടെ വെബ്സൈറ്റ് വഴിയും അപേക്ഷ നൽകാം യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq