അൽ ഐനിൽ നാളെ മുതൽ പാർക്കിംഗ് നിയമങ്ങൾ ലംഘിച്ചാൽ കർശന നടപടി. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് കൊണ്ട് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് മവാഖിഫ് വെഹിക്കിൾ ഇംപൗണ്ടിങ് യാർഡിലേക്ക് മാറ്റും. അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി) വിഭാഗമാണ് വാഹനങ്ങൾ പിടിച്ചെടുക്കുക. പാർക്കിങ് ഏരിയയിൽ ലൈസൻസ് പ്ലേറ്റില്ലാതെ കണ്ടെത്തുന്ന വാഹനങ്ങൾ, വിൽപനയ്‌ക്കായി പ്രദർശിപ്പിക്കുകയോ വാണിജ്യ, പരസ്യം അല്ലെങ്കിൽ പ്രമോഷനൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ പെർമിറ്റ് ഇല്ലാതെയും കാലഹരണപ്പെട്ട പെർമിറ്റ് ഉപയോഗിച്ച് പാർക്കിങ് സ്ഥലം കയ്യടക്കുകയോ ചെയ്യുന്ന വാഹനങ്ങൾ എന്നിവ പിടിച്ചെടുക്കും.
എമിറേറ്റിലെ പൊതു പാർക്കിങ് ഉപയോഗം നിയന്ത്രിക്കുന്നതിനും നഗരത്തിന്റെ പ്രദേശത്തുടനീളമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നത്. നിരോധിത മേഖലകളിൽ പാർക്കിങ് ഒഴിവാക്കുക, വാഹന ഗതാഗതം തടസ്സപ്പെടുത്താതിരിക്കുക, നിയുക്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq