യുഎഇയിലെ ഈ എമിറേറ്റിൽ പുതിയ പാർക്കിം​ഗ് നിയമം; വിശദാംശങ്ങൾ ഇപ്രകാരം

ജൂൺ 19 ബുധനാഴ്ച മുതൽ അൽ ഐൻ നഗരത്തിൽ പുതിയ പാർക്കിംഗ് നിയമങ്ങൾ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്. അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ വാഹനം ഉടനടി എടുത്തുമാറ്റുമെന്ന് അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) പ്രതിനിധീകരിക്കുന്ന ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി) അറിയിച്ചു. ജൂൺ 19 മുതൽ അൽ ഐനിലുടനീളം ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി മവാഖിഫ് റെഗുലേഷൻ നിയമം നടപ്പിലാവുമെന്നും അധികൃതർ വ്യക്തമാക്കി.

നിയമലംഘനങ്ങളെ അടിസ്ഥാനമാക്കിയാണ് വാഹനങ്ങൾ നീക്കം ചെയ്യുക. പാർക്കിംഗ് ഏരിയയിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ കണ്ടെത്തിയാൽ, നിയമം ലംഘിക്കുന്ന വാഹനം അൽഐൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഇംപൗണ്ട്‌മെൻ്റ് യാർഡിലേക്ക് ഉടൻ കൊണ്ടുപോകും. പെർമിറ്റ് ഇല്ലാതെയോ കാലഹരണപ്പെട്ട പെർമിറ്റുമായോ വാഹനങ്ങൾ പാർക്ക് ചെയ്താലും ഉടൻ തന്നെ വാഹനം നീക്കം ചെയ്യും.

ഇത്തരത്തിൽ വാഹനങ്ങൾ ഇംപൗണ്ട്‌മെൻ്റ് യാർഡിലേക്ക് മാറ്റുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾ പാർക്കിം​ഗ് സംവിധാനം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പാർക്കിംഗിനായി നിയുക്തമാക്കിയ സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ നിർത്താനും വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ, പബ്ലിക് പാർക്കിംഗ് മാനേജ്‌മെൻ്റ് സിസ്റ്റത്തെക്കുറിച്ച് പൊതുജനങ്ങളെ അവബോധം വളർത്തുന്നതിനായി വർക്ക് ടീമുകൾ വിദ്യാഭ്യാസ ശിൽപശാലകൾ നടത്തുന്നതാണ്.

ട്രാഫിക് പിഴകൾ അൽ ഐനിലെ ട്രാഫിക് പോലീസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായോ ഓഫ് ലൈനായോ അടയ്ക്കാവുന്നതാണ്. ട്രാഫിക് പിഴയടയ്ക്കാൻ “ട്രാഫിക് ലംഘനങ്ങൾ” എന്നതിൽ ക്ലിക്ക് ചെയ്ത് വാഹനത്തിൻ്റെ വിശദാംശങ്ങൾ കൃത്യമായി നൽകുക. തുടർന്ന് നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട കുടിശ്ശികയുള്ള പിഴകളുടെ ഒരു സമഗ്രമായ ലിസ്റ്റ് ലഭിക്കും തുടർന്ന് പിഴയടയ്ക്കാവുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy