യുഎഇയിൽ നിന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടക്കം, യാത്രയയപ്പ് നൽകി

യുഎഇയിലെ 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്പതികൾക്ക് യാത്രയയപ്പ് നൽകി. കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം യു.എ.ഇ. (സീറ്റ ) അലംനി മുൻ പ്രസിഡന്റ് എസ്. കൃഷ്ണകുമാർ, ഭാര്യ ഷീഫ എന്നിവർക്കാണ് സീറ്റ യു.എ.ഇ. ഭാരവാഹികളും അംഗങ്ങളും ചേർന്ന് യാത്രയയപ്പ് നൽകിയത്. അക്കാഫ് അസോസിയേഷൻ ഓഫീസിൽ നൽകിയ യാത്രയയപ്പിൽ ഭാരവാഹികളായ ബിജു തോമസ്, ഷബീർ അലി, സുരേഷ് കുമാർ, ജോസഫ് ചാൾസ്, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ദീപു എ.എസ്. എന്നിവർ പങ്കെടുത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy