യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചിലപ്പോൾ തെളിഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അൽ ഫുജൈറയിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തേക്കാം. അബുദാബിയിലും ദുബായിലും താപനില 47 ഡിഗ്രി സെൽഷ്യസ് വരെ എത്തും. ഈർപ്പ സൂചിക 65 ശതമാനത്തിൽ എത്തുമെന്നും പർവത പ്രദേശങ്ങളിൽ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കാം.
അതേസമയം ഉച്ചതിരിഞ്ഞ്, കിഴക്കൻ, തെക്ക് മേഖലകളിൽ മേഘാവൃതമായിരിക്കുമെന്നും സംവഹന മേഘങ്ങളാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 16ന് രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 2:45 ന് അബുദാബിയിലെ സ്വീഹാനിലാണ് (അൽ ഐൻ) രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 49.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq