ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്ര ചെയ്യുന്നവർ സാധുവായ രേഖകൾ കയ്യിലുണ്ടെന്ന് ഉറപ്പാക്കണം. പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ, താമസ വിശദാംശങ്ങൾ, സാമ്പത്തിക തെളിവുകൾ എന്നിവ ഉറപ്പാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ തങ്ങളുടെ പാസ്‌പോർട്ടിന് പ്രവേശന തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടെന്ന് ഉറപ്പാക്കണം. സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ്റെ തെളിവ്, 1 മാസത്തെ വിസയ്ക്ക് 3,000 ദിർഹം (ഏകദേശം 68,000 രൂപ), കൂടുതൽ കാലം താമസിക്കാൻ 5,000 ദിർഹം, കൂടാതെ ബന്ധുക്കളുടെ അധിക രേഖകളും കൈവശം വയ്ക്കണം. ആവശ്യമായ രേഖകളില്ലാത്ത യാത്രക്കാരുടെ ബോർഡിംഗ് നിഷേധിക്കുകയും ബന്ധപ്പെട്ട എല്ലാ നിരക്കുകളും ടിക്കറ്റിംഗ് ഏജൻസിയിൽ നിന്ന് ഡെബിറ്റ് ചെയ്യുകയും ചെയ്യും.