പുതിയ വിസ അവതരിപ്പിച്ച് ദുബായ്. ഗോൾഡൻ വിസയ്ക്ക് സമാനമായ 10 വർഷം സാധുതയുള്ള ഗെയിമിംഗ് വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇ- ഗെയിമിംഗ് മേഖലയിലെ പ്രമുഖരെ ആകർഷിക്കുക, ഇ-ഗെയിമിങ് പ്രൊഫഷണലുകളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ അവതരിപ്പിച്ചിരിക്കുന്നത്. സംരംഭകർ, നിക്ഷേപകർ, ഗെയിം ഡിവലപ്പർമാർ, ഡിസൈനർമാർ, പ്രോഗ്രാമർമാർ എന്നിവരെ ദുബായിലേക്ക് ആകർഷിക്കാൻ സാധിക്കും. കഴിഞ്ഞ നവംബറിൽ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ആരംഭിച്ച ഗെയിം ഫോർ ഗെയിമിങ്ങ് 2033 പദ്ധതിയുടെ ഭാഗമായാണിത്. ഗെയിമിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നവർ 25 വയസ്സ് തികഞ്ഞവരായിരിക്കണം. ദുബായ് കൾച്ചർ വെബ്‌സൈറ്റ് വഴി https://dubaigaming.gov.ae/ അപേക്ഷിക്കാവുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq