തിരക്കേറിയ റോഡിൽ കാറിനടിയിൽ ഒളിച്ചിരിക്കുന്ന പൂച്ചക്കുട്ടിയെ ഡെലിവറി ബോയ് രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രക്ഷകന് വൻ അഭിനന്ദനമാണ് സോഷ്യൽ മീഡിയയിലൂടെ പ്രവഹിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിൽ ഡെലിവറി റൈഡറായി ജോലി ചെയ്യുന്ന പാകിസ്താൻ സ്വദേശിയായ സുബൈർ അൻവർ മുഹമ്മദ് അൻവറാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
സംഭവത്തെ കുറിച്ച് സുബൈർ പറയുന്നത് ഇങ്ങനെയാണ്. അബുദാബിയിലെ അൽ മൻഹാൽ പാലസിന് മുന്നിലുള്ള അൽ ഫലാഹ് സ്ട്രീറ്റിൽ ഭക്ഷണം എത്തിക്കാൻ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ട്രാഫിക് സിഗ്നലിൽ വച്ചാണ് പൂച്ചക്കുട്ടി ഓടി എസ്‌യുവിയുടെ അടിയിലേക്ക് ഇരിക്കുന്നതായി കണ്ടത്. ചുറ്റും നോക്കി സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമാണ് താൻ മോട്ടോർ ബൈക്കിൽ നിന്ന് ഇറങ്ങി പൂച്ചക്കുട്ടിയെ സുരക്ഷിതമായ സ്ഥലത്ത് നിർത്തിയത്. പൂച്ചക്കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നിയെന്നും സുബൈർ കൂട്ടിച്ചേർത്തു. സംഭവം പിന്നിലുള്ള വാഹനത്തിലുള്ളവർ വീഡിയോ ചിത്രീകരിക്കുന്നതൊന്നും താൻ അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. വേനലിൽ പൂച്ചകൾ വലിയ വാഹനങ്ങൾക്ക് താഴെ അഭയം തേടുക പതിവാണ്. പക്ഷെ തെരുവിന്റെ മധ്യത്തിൽ വച്ചായിരുന്നു പൂച്ചക്കുട്ടി വാഹനത്തിന് താഴേക്ക് ഓടിക്കയറിയത്. അതിനാൽ ട്രാഫിക് സിഗ്നൽ മാറുന്നതിന് മുമ്പ് പൂച്ചക്കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.