യുഎഇയിലെ ബാങ്കിൽ നിന്ന് 35 കോടി തട്ടി മലയാളി മുങ്ങി, നാട്ടിൽ ജയിലിൽ

യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ തുക കടമെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നിയമവിദ​ഗ്ധർ. 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസിൽ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടത് തട്ടിപ്പുകാർക്കുള്ള മുന്നറിയിപ്പാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

നാല് വർഷം മുമ്പ് യുഎഇയിൽ സ്കഫോൾഡിങ് അടക്കം പലതരം വ്യവസായ സംരംഭങ്ങൾക്ക് ഉടമയായ തലശേരി സ്വദേശിയായ മലയാളി വ്യവസായി ഷാർജയിലെ ഇൻവെസ്റ്റ് ബാങ്കിൽ നിന്നെടുത്ത വായ്പയിൽ 1.54 കോടി ദിർഹം (ഏകദേശം 35 കോടി രൂപ) തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയെന്ന് കാണിച്ച് ബാങ്ക് ദുബായ് കോടതിയിൽ കേസ് സമർപ്പിച്ചിരുന്നു. തുകയും 12% പലിശയും ബാങ്കിന് നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. എന്നാൽ പണമടച്ചിരുന്നില്ല. തുടർന്ന് ബാങ്ക് അവരുടെ പവർ ഓഫ് അറ്റോർണി വഴി ജില്ലാ കോടതിയിൽ കേസ് നൽകി. ഇതേ തുടർന്നാണ് കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കണ്ണൂർ കോടതി ഉത്തരവിട്ടത്. ഷാർജ ബാങ്കിനെ പറ്റിച്ച് മുങ്ങിയ തലശ്ശേരി സ്വദേശി ഇപ്പോൾ കണ്ണൂരിൽ ജയിലിലാണെന്നാണ് വിവരം.

യുഎഇയിലെ ബാങ്കുകളിൽ നിന്ന് വൻ തുക വായ്പയെടുത്ത് ചിലർ രാജ്യത്ത് നിന്ന് മുങ്ങുകയും മറ്റേതെങ്കിലും രാജ്യങ്ങളിൽ ബിസിനസോ ജോലിയോ ചെയ്ത് ജീവിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരക്കാർക്കെല്ലാം നിയമവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് കടന്നവരെ പിടികൂടാനുള്ള നീക്കത്തിലാണ് യുഎഇയിലെ ബാങ്കുകൾ. നിയമസഹായത്തോടെ നടപടി കർശനമാക്കുകയും ഓരോരുത്തരെയായി പിടികൂടുകയും ചെയ്യുന്നുണ്ടെന്ന് പ്രമുഖ അഭിഭാഷക പ്രീതാ ശ്രീറാം മാധവ് പറഞ്ഞു.

യുഎഇയിൽ നിന്ന് വായ്പയെടുത്ത് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമെല്ലാം പോയവരെ ഇ​ന്റർപോളി​ന്റെ സഹായത്തോടെ പിടികൂടാൻ സാധിക്കും. വായ്പയെടുത്ത് മുങ്ങുന്ന കമ്പനികൾ അവരുടെ ട്രേഡ് ലൈസൻസ് നിയമപരമായി റദ്ദാക്കാതെ പോകുമ്പോൾ കമ്പനി പലർക്കായി നൽകിയിട്ടുള്ള ചെക്കുകളും മറ്റും പണമില്ലാതെ മടങ്ങുമ്പോൾ ആ സ്ഥാപനങ്ങൾക്കും സിവിൽ കേസാവും. ചെറുതും വലുതുമായ തുകകൾക്ക് പോലും നിലവിൽ ഇൻറർപോളിനെ സമീപിക്കാൻ കഴിയും. ചിലർ സ്വത്തുവകകൾ ഭാര്യയുടെയോ മക്കളുടെയോ അതുപോലെ നേരിട്ട് രക്തബന്ധമുള്ളവരുടെ പേരിലേക്കാ മാറ്റാറുണ്ട്. എന്നാൽ ഇവരിൽ നിന്നും നിയമപരമായി തുക തിരിച്ചുപിടിക്കാൻ സാധിക്കും. ഏതെങ്കിലും കമ്പനിക്കോ സ്ഥാപനത്തിനോ നൽകിയ ചെക്ക് മടങ്ങുകയാണെങ്കിൽ അത് നൽകിയയാൾ രാജ്യത്ത് ഇല്ലെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാം. അവരെവിടെയുണ്ടെങ്കിലും ഇൻറർപോളിൻറെ സഹായത്തോടെ അറസ്റ്റ് ചെയ്ത് യുഎഇയിൽ കൊണ്ടുവന്ന് ജയിലിലടക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy