യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. മാർഗ നിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് വൻ തുക പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമായും സാമ്പത്തിക സ്ഥാപനങ്ങൾ പാലിക്കേണ്ട മൂന്ന് കാര്യങ്ങൾ ഇവയാണ്: യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ലൈസൻസുണ്ടായിരിക്കണം. എങ്കിൽ മാത്രമേ പരസ്യ സേവനങ്ങളിലേർപ്പെടാവൂ.
സാമ്പത്തിക സ്ഥാപനങ്ങൾ ഏതെങ്കിലും പരസ്യ പ്രവർത്തനം (പരസ്യങ്ങൾ, മാർക്കറ്റിംഗ് അല്ലെങ്കിൽ മറ്റ് പ്രമോഷണൽ പ്രവർത്തനങ്ങൾ) നടത്തുമ്പോൾ ADDED-ൽ നിന്ന് പെർമിറ്റ് നേടിയിരിക്കണം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളുമായും കരാറിൽ ഏർപ്പെടുമ്പോൾ ADDED നൽകിയ സാധുവായ ലൈസൻസ് ഉണ്ടെന്ന് സാമ്പത്തിക സ്ഥാപനങ്ങൾ ഉറപ്പാക്കണം.
2018-ൽ ബ്രാൻഡുകളും ബിസിനസ്സുകളും പ്രൊമോട്ട് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് മീഡിയ ലൈസൻസ് ഉണ്ടായിരിക്കണമെന്ന് നാഷണൽ മീഡിയ കൗൺസിൽ നിയമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുന്നവരിൽ നിന്ന് 3000 മുതൽ 10000 ദിർഹം വരെ പിഴ ചുമത്തുകയോ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ തട്ടിപ്പുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം തന്നെ യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട്. വാർത്താ വെബ്‌സൈറ്റുകൾ, ഇലക്‌ട്രോണിക് പബ്ലിഷിംഗ് ഔട്ട്‌ലെറ്റുകൾ, പ്രിൻ്റിംഗ് , യു എ ഇയിൽ സോഷ്യൽ മീഡിയ വഴി നടത്തുന്ന വാണിജ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ രാജ്യത്ത് പ്രവർത്തിക്കാൻ ആദ്യം എൻഎംസിയിൽ നിന്ന് ലൈസൻസ് ലഭിക്കേണ്ടതുണ്ട്.