ലെബനൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. അതേസമയം ഒമ്പത് മാസം പിന്നിട്ടിട്ടും യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിനെ തകർക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും ഹമാസ് സഖ്യകക്ഷിയായ ഹിസ്ബുള്ളയെ ഇല്ലാതാക്കാനുള്ള ഇസ്രയേൽ ആക്രമണങ്ങളും വിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഹിസ്ബുല്ലയ്ക്കെതിരെ യുദ്ധം വ്യാപിപ്പിച്ചാൽ ഇസ്രയേലിലെയും യൂറോപ്യൻ യൂണിയൻ അംഗമായ സൈപ്രസിലെയും ഒരു സ്ഥലവും സുരക്ഷിതമായിരിക്കില്ലെന്ന് ലബനനിലെ ഹിസ്ബുല്ല തലവൻ സയീദ് ഹസൻ നസ്രല്ല മുന്നറിയിപ്പു നൽകി. ഇസ്രയേലിലെ പ്രധാന സൈനികകേന്ദ്രങ്ങളുടെ ഡ്രോൺ ചിത്രങ്ങൾ ഹിസ്ബുല്ല കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതിർത്തിയിലെ യുദ്ധം ഒഴിവാക്കണമെന്ന് വാഷിംഗ്ടണിൽ സന്ദർശനം നടത്തുന്ന ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ അഭിപ്രായപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രയേലിന് ആയുധ വിൽപ്പന നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq