യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്നതിനാൽ ഔട്ട്ഡോർ സ്പോർട്സ് ആക്ടിവിടികളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യരംഗത്തുള്ളവർ. ഔട്ട്ഡോർ സ്പോർട്സ് പ്രവർത്തനങ്ങളിലേർപ്പെടുന്നത് പുനഃപരിശോധിക്കണമെന്ന് യുഎഇയിലെ ഡോക്ടർമാരും കായിക പരിശീലകരും പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
കഴിഞ്ഞ ദിവസം യുഎഇ നിവാസിയും അമച്വർ ക്രിക്കറ്റ് താരവുമായ മൻദീപ് സിംഗ് മാച്ച് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണ് മരണപ്പെട്ടിരുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ലെങ്കിലും ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ ഉയർന്ന തീവ്രതയുള്ള കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യത്തിൽ ജാഗ്രത വേണമെന്ന് വിദഗ്ധർ പറയുന്നു.
വേനൽ മാസങ്ങളിൽ പകൽ സമയത്ത് കായിക വിനോദങ്ങളിലേർപ്പെടുന്നത് ഒഴിവാക്കണം. ചൂടേറ്റുണ്ടാകുന്ന ശാരീരികാഘാതം ഗുരുതരമായിരിക്കും. താപനില താരതമ്യേന കുറവാണെങ്കിൽ മാത്രം വൈകീട്ട് ആറിന് ശേഷം പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്യാമെന്നും ജി ഫോഴ്‌സ് ക്രിക്കറ്റ് അക്കാദമിയിലെ ക്രിക്കറ്റ് കോച്ച് ഗോപാൽ ജസ്പര പറഞ്ഞു.
വേനലിൽ ചൂടേറ്റത് മൂലമുണ്ടാകുന്ന ക്ഷീണം ഒരു ഗുരുതരമായ അവസ്ഥയാണ്. അത് ഉടനടി ശ്രദ്ധിച്ചില്ലെങ്കിൽ അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. ഇത് ഹീറ്റ് സ്ട്രോക്കിലേക്ക് നയിച്ചേക്കാം. ഗുരുതരമായ സങ്കീർണതകളിലേക്കോ മരണത്തിലേക്കോ നയിക്കാനും ഇത് കാരണമാകാം. അത്‌ലറ്റുകൾക്ക് ചൂട് ക്ഷീണം അനുഭവപ്പെടുന്നതിന്റെ പ്രധാന ലക്ഷണം വ്യായാമം തുടരാൻ ബുദ്ധിമുട്ടനുഭവിക്കുകയെന്നതാണ്. ചൂടേറിയ സമയങ്ങളിൽ കഠിനമായ പ്രവർത്തനങ്ങൾ ഒഴിവാക്കണം. കൂടാതെ വ്യായാമം ചെയ്യുന്നതിന് മുമ്പ് കാലാവസ്ഥയുമായി ശരീരം പൊരുത്തപ്പെടുന്നത് നല്ലതാണെന്ന് അൽ ഐനിലെ ആശാരെജിലെ ബുർജീൽ റോയൽ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഇൻ്റേണൽ മെഡിസിൻ ഡോ. അഹമ്മദ് മുഹമ്മദ് അബ്ദുൽറാസെക് ഡീബ്സ് പറഞ്ഞു.
കളിക്കാർ ഔട്ട്‌ഡോർ സ്‌പോർട്‌സിൽ നിന്ന് താൽക്കാലിക ഇടവേളയ്ക്ക് തയ്യാറാകണമെന്ന് പരിശീലകർ ആവശ്യപ്പെടുന്നുണ്ട്. കടുത്ത വേനൽ ചൂട് ഒഴിവാക്കാൻ അടുത്ത രണ്ട് മാസത്തേക്ക് കളിക്കാർ ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളിലേക്ക് മാറണമെന്നാണ് കാമറൂണിയൻ പേഴ്‌സണൽ ട്രെയിനറും 24 ഫിറ്റ്‌നസ് ജിമ്മിലെ ഫിറ്റ്‌നസ് കോച്ചുമായ ഗുസ്താവ് താരിക് ശുപാർശ ചെയ്യുന്നത്. വൈകിട്ട് 6 മണിക്ക് ശേഷം നിങ്ങൾക്ക് പുറത്ത് വ്യായാമം ചെയ്യണമെങ്കിൽ, നിങ്ങളുടെ പ്രവർത്തനത്തിൻ്റെ തീവ്രത കുറവാണെന്ന് ഉറപ്പാക്കണം. നടത്തം നല്ലതാണ്. എന്നിരുന്നാലും, സ്പോർട്സ് ഉൾപ്പെടെയുള്ള എല്ലാ ഫിറ്റ്നസ് പ്രവർത്തനങ്ങളും ഇൻഡോറാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“വൃക്ക സംബന്ധമായ പ്രശ്‌നങ്ങളോ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ ഉള്ളവർ പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണം. വ്യായാമം ചെയ്യുന്നവർ ശരീരത്തിൽ നല്ല രീതിയിൽ ജലാംശം നിലനിർത്താനും ഇലക്ട്രോലൈറ്റ് പാനീയങ്ങൾ പതിവായി കഴിക്കാനും ശ്രദ്ധിക്കണം, ”താരിക് കൂട്ടിച്ചേർത്തു.
രോഗലക്ഷണങ്ങൾ വേഗത്തിൽ പരിഹരിക്കുക
ഹൃദയാഘാത ലക്ഷണങ്ങൾ അറിഞ്ഞിരിക്കണമെന്നും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ വിദഗ്ധ ചികിത്സാ സഹായം തേടണമെന്നും ദുബായിലെ ഇൻ്റർനാഷണൽ മോഡേൺ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. രാഹുൽ ചൗധരി പറഞ്ഞു. അസ്വസ്ഥത, നെഞ്ചുവേദന, നെഞ്ചിൻ്റെ ഭാരം, സമ്മർദ്ദം അല്ലെങ്കിൽ നെഞ്ചിലെ ഞെരുക്കം, ഓക്കാനം, ഛർദ്ദി, വിശദീകരിക്കാനാകാത്ത തണുത്ത വിയർപ്പ്, തലകറക്കം, നെഞ്ചെരിച്ചിൽ, താടിയെല്ല് മുതൽ പൊക്കിളിനു മുകളിൽ വരെയുമുണ്ടാകുന്ന അസാധാരണമായ അസ്വസ്ഥത തുടങ്ങിയ ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.