വിമാനത്താവളത്തിലേക്ക് എത്തും മുമ്പേ ബോയിംഗ് 737 വിമാനം അസാധാരണമായി താഴ്ന്നു പറന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. നഗരത്തിൽ നിന്ന് വെറും 525 അടി ഉയരത്തിൽ മാത്രമായിരുന്നു വിമാനം പറന്നത്. അമേരിക്കൻ സംസ്ഥാനമായ ഒക്കലഹോമയ്ക്ക് അടുത്തുള്ള യൂകോൺ നഗരത്തിന് മുകളിലൂടെയാണ് വിമാനം താഴ്ന്ന് പറന്നത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.
ലാസ് വേഗാസിൽ നിന്ന് ഒക്കലഹോമയിലെ വിൽ റോജേഴ്സ് വേൾഡ് വിമാനത്താവളത്തിലേക്കായിരുന്നു സൌത്ത് വെസ്റ്റ് എയർലൈനിന്റെ ബോയിംഗ് 737 വിമാനം യാത്ര തിരിച്ചത്. വിമാനത്താവളത്തിൽ എത്തുന്നതിന് വളരെ നേരത്തെയാണ് വിമാനം താഴേക്ക് കൂപ്പു കുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ എയർ ട്രാഫിക് കൺട്രോൾ വിഭാഗം വിമാനം 3000 അടിയിലേക്ക് ഉയർത്താൻ ആവശ്യപ്പെടുകയായിരുന്നു. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. നഗരത്തിൽ പലരും വിമാനത്തിന്റെ ശബ്ദം കേട്ട് പേടിച്ചുണർന്നെന്നും റിപ്പോർട്ടുകളുണ്ട്. സമാനമായി ഏപ്രിൽ മാസത്തിൽ മറ്റൊരു ബോയിംഗ് വിമാനം 4000 അടി ഉയരത്തിൽ നിന്ന് വളരെ താഴ്ന്ന് പറന്നിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq