യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മോശം ദൃശ്യപരതയായിരിക്കുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാവിലെ 8.30 വരെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിക്ക് അനുസരിച്ച് യാത്ര ചെയ്യണമെന്നും അബുദാബി പൊലീസ് എക്സിലൂടെ അറിയിച്ചു.
ഇന്ന്, ഗാസ്‌യൗറയിലും അൽ ക്വാവയിലും താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം. ഈർപ്പ സൂചിക ഗാസ്‌യൗറയിൽ 45 ശതമാനവും അൽ ക്വാവയിൽ 40 ശതമാനവും എത്തും. അതേസമയം, അബുദാബിയിലും ദുബായിലും യഥാക്രമം 47 ഡിഗ്രി സെൽഷ്യസും 46 ഡിഗ്രി സെൽഷ്യസും വരെ താപനില രേഖപ്പെടുത്തും. ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മേഘങ്ങൾ പ്രത്യക്ഷപ്പെടും. തീരപ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq