
യുഎഇ: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; അപ്ഡേറ്റ് ചെയ്യാൻ നിർദേശം
യുഎഇയിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന താമസക്കാർ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎഇയുടെ സൈബർ സെക്യൂരിറ്റി കൗൺസിൽ (സിഎസ്‌സി). തങ്ങളുടെ ഉപകരണങ്ങൾ അപകടകാരികളായ വൈറസുകളിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിനുമായി ബ്രൗസറുകൾ അപ്ഡേറ്റ് ചെയ്യണം. ഒന്നിലധികമുള്ള ഉയർന്ന തീവ്രതയോടു കൂടിയ കേടുപാടുകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ക്രോം പുറത്തിറക്കിയ സുരക്ഷാ അപ്ഡേറ്റ് നടത്തണമെന്ന് അധികൃതർ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു. ആറ് സെക്യൂരിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനായാണ് ഗൂഗിൾ ക്രോം നിർണായകമായ അപ്ഡേറ്റ് നടത്തിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)