യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര വരെ ദൃശ്യപരത കുറഞ്ഞേക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. വേഗത കുറയ്ക്കണമെന്നും ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം. രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെട്ടേക്കും. സംവഹന മേഘങ്ങളാൽ ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. രാത്രിയിലും തിങ്കളാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ഗാസ്യുറ, അൽ ക്വാവ, റെസീൻ എന്നിവിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കും. ഹ്യുമിഡിറ്റി സൂചിക റസീനിൽ 65 ശതമാനവും ഗസ്യുറയിലും അൽ ക്വാവയിലും 40 ശതമാനവും എത്തും. അബുദാബിയിലും ദുബായിലും താപനില യഥാക്രമം 46 ഡിഗ്രി സെൽഷ്യസും 45 ഡിഗ്രി സെൽഷ്യസും വരെ എത്തും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq