യുഎഇയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ചൂടിന് അൽപ്പം ആശ്വാസമായി ചിലയിടങ്ങളിൽ മഴ പെയ്തു. അൽ ഐനിലെ ഖത്ം അൽ ഷിക്‌ലയിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി. ജൂൺ 21ന് വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനിലയായി 49.9 ഡിഗ്രി സെൽഷ്യസ്, അൽ ദഫ്ര മേഖലയിലെ മെസൈറയിൽ രേഖപ്പെടുത്തിയെങ്കിലും ഇന്നലെ കനത്ത ആലിപ്പഴ വീഴ്ചയാണ് ഉണ്ടായത്.
അൽ ദൈദിലേക്ക് പോകുന്ന പുതിയ ഖോർഫക്കൻ റോഡിൽ കനത്ത മഴ പെയ്തു. ഷാർജയിലെ മലേഹയിലും മഴ പെയ്തു.
ഈ വേനൽക്കാലത്ത് ഇത്തരത്തിൽ മഴ പെയ്യുന്നത് ആദ്യ സംഭവമല്ല. ജൂൺ ആദ്യ ദിവസങ്ങളിലുണ്ടായ കനത്ത ഇടിമിന്നലിലും ആലിപ്പഴ വർഷത്തിലും ഹത്തയിലേക്കുള്ള റോഡ് തകർന്നിരുന്നു. ഇന്ത്യൻ മൺസൂൺ നീളുന്നത് യുഎഇയെ ബാധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ പറഞ്ഞു. രാജ്യത്തെ ചില പ്രദേശങ്ങളിൽ മേഘങ്ങൾ ഇടയ്ക്കിടെ വികസിക്കാനും കാരണമാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq