കാണേണ്ടതാണ് ഈ ഒട്ടകത്തിന്റെ സ്നേഹപ്രകടനം.. നീണ്ട നാളുകൾക്ക് ശേഷം തന്റെ ഉടമയെ കാണുമ്പോൾ ഓടി അടുത്ത്….

പട്ടിയും പൂച്ചയുമെല്ലാം സ്നേഹം പ്രകടിപ്പിക്കുന്നത് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഒട്ടകം സ്നേഹം പ്രകടിപ്പിക്കുന്നത് അത്ര സുപരിചിതമായ കാഴ്ചയല്ല. എന്നാലിപ്പോൾ ഒട്ടകങ്ങളും ത​ങ്ങളുടെ യജമാനനും തമ്മിലുള്ള അ​ഗാധ സ്നേഹത്തി​ന്റെ മനോഹരമായ നിമിഷങ്ങളുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൗതുകവും സ്നേഹവുമുണർത്തുന്ന ഈ വീഡിയോയ്ക്ക് വ്യാപകമായ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം തമ്മിൽ കാണുന്ന ഒട്ടകങ്ങളും യജമാനനുമാണ് ഈ വീഡിയോയിലെ താരങ്ങൾ.

ദൂരെ നിന്ന് തന്നെ ഒട്ടകങ്ങൾ യജമാനനെ തിരിച്ചറിഞ്ഞ് ഓടിച്ചെന്ന് ആലിംഗനം ചെയ്യുന്നതാണ് വീഡിയോ. ആ ഹൃദ്യമായ നിമിഷം അൽ ബവാദിയിലെ അമേച്വർ ഒട്ടക വളർത്തുകാരനായ മെഷാൽ അൽ മർവാനിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒട്ടകങ്ങളുടെ വാത്സല്യം നിറഞ്ഞ ആംഗ്യങ്ങൾ അവയുടെ ഉടമയുമായുള്ള ആഴത്തിലുള്ള ബന്ധത്തിന് വ്യാപകമായ അഭിനന്ദനം ഉളവാക്കിയിട്ടുണ്ട്.
അൽ മർവാനി ബ്രിട്ടനിലെ ഒരു കോഴ്‌സിൽ പങ്കെടുക്കാനായി പോയതോടെ ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചയാണ് കാഴ്ച്ചക്കാർക്ക് ​ഹൃദ്യമായ അനുഭവം നൽകിയത്. വളരെ വേ​ഗത്തിലാണ് വീഡിയോ വൈറലായത്. വൻ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy