Posted By rosemary Posted On

യുഎഇയിൽ അഞ്ച് സാഹചര്യങ്ങളിൽ ഗർഭഛിദ്രം അനുവദനീയം; പുതിയ നിയമം നിലവിൽ വന്നു

യുഎഇയിൽ അഞ്ച് സാഹചര്യങ്ങളിൽ ​ഗർഭഛിദ്രം അനുവദിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ രണ്ട് സാ​ഹചര്യങ്ങളിൽ മാത്രമാണ് ​ഗർഭഛിദ്രം അനുവദിച്ചിരുന്നത്. അതേസമയം നിയുക്ത സമിതിയുടെ അംഗീകാരത്തിന് ശേഷം മാത്രമായിരിക്കും ​ഗർഭഛിദ്രാനുമതി ലഭിക്കുക. ബലാത്സം​ഗം, സമ്മതമില്ലാത്ത ലൈംഗികബന്ധം, സ്ത്രീയുടെ വംശപരമ്പരയിൽ നിന്നോ അവളുടെ ബന്ധുക്കളോ മൂലം ​ഗർഭധാരണം സംഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും മന്ത്രാലയം ​ഗർഭഛിദ്രത്തിന് അനുമതി നൽകി.

​ഗർഭധാരണം മൂലം സ്ത്രീയുടെ ജീവന് അപകടമുണ്ടാക്കുകയോ ​ഗർഭസ്ഥശിശുവിന് വൈകല്യമുണ്ടെന്ന് തെളിയിക്കപ്പെടുകയോ ചെയ്യുമ്പോഴായിരുന്നു രാജ്യത്ത് നേരത്തെ അബോർഷൻ അനുവദിച്ചിരുന്നത്. അടിയന്തിര ശസ്‌ത്രക്രിയാ ഇടപെടൽ ആവശ്യമായ അടിയന്തിര സാഹചര്യങ്ങളിൽ മാതാപിതാക്കളുടെ/രക്ഷകൻ്റെ സമ്മതം ഒരു വ്യവസ്ഥയായിരിക്കില്ല.

മൂന്നം​ഗ കമ്മിറ്റിയാണ് അബേർഷനിൽ തീരുമാനമെടുക്കുക. പ്രസവം/ഗൈനക്കോളജി, സൈക്യാട്രി എന്നിവയിൽ വിദഗ്ധരായ ഡോക്ടർമാർ; പബ്ലിക് പ്രോസിക്യൂഷൻ്റെ പ്രതിനിധി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാനും അനാവശ്യ ഗർഭം അലസിപ്പിക്കുന്നതിനുള്ള സുരക്ഷിതമല്ലാത്ത നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ നടപടികൾ പരിമിതപ്പെടുത്താനുമാണ് തീരുമാനമെന്ന് നിയമവിദഗ്ധർ പറഞ്ഞു.

അതേസമയം അം​ഗീകൃത ലൈസൻസുള്ള ഹെൽത്ത് കെയർ ഫെസിലിറ്റിയിൽ നിന്ന് മാത്രമേ അബോർഷൻ നടപടിക്രമങ്ങൾ നടത്താൻ സാധിക്കൂ. നടപടിക്രമത്തിന് മുമ്പും ശേഷവും സ്ത്രീക്ക് മെഡിക്കൽ, സോഷ്യൽ കൗൺസിലിംഗ് നൽകണം. ഓപ്പറേഷൻ സമയത്ത് ഗർഭാവസ്ഥയുടെ കാലാവധി 120 ദിവസത്തിൽ കൂടരുത്. എമിറേറ്റികൾക്കും പ്രവാസികൾക്കും നിയമം ബാധകമാണ്. അഭ്യർത്ഥന സമർപ്പിക്കുന്ന തീയതിക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും എമിറാത്തികൾ അല്ലാത്തവർ യുഎഇയിൽ നിയമപരമായി താമസിച്ചിരിക്കണം. തുടങ്ങിയ നിബന്ധനകളെല്ലാം പാലിക്കേണ്ടതുമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *