നീറ്റ് പരീക്ഷക്രമക്കേടിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഹൃദയഭേദകമെന്ന് യു എ ഇയിലെ വിദ്യാർത്ഥികൾ. രണ്ട് വർഷത്തോളം ദിവസവും 4 മണിക്കൂറോളം എൻട്രൻസ് പരീക്ഷ പഠനത്തിനായി മാറ്റി വച്ചിരുന്ന സംഗരസനു പ്രതീക്ഷകളെല്ലാം നഷ്ടമായി. തന്റെ സ്കൂൾ പഠനത്തിന് പുറമെ നടത്തിയ കഠിനധ്വാനമെല്ലാം പാഴായെന്നും ദുബായ് നിവാസിയായ സംഗരസൻ പറയുന്നു. പരീക്ഷയോട് അടുത്തപ്പോൾ ദിവസവും 10 മണിക്കൂറാണ് പഠനത്തിനായി മാറ്റി വച്ചിരുന്നതെന്നും തന്റെ സ്വപനങ്ങൾ ഇല്ലാതായെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.
സമാനമായി നിരവധി കുട്ടികളാണ് ദുഖിതരായിരിക്കുന്നത്. പരീക്ഷ നടത്തിപ്പുകാരായ എൻ ടി എയിൽ ഉള്ള വിശ്വാസം നഷ്ട്ടമായെന്നു ദുബായ് നിവാസിയായ രുത്ബ ഖാസി പറയുന്നു. പ്രതീക്ഷിച്ച റാങ്കിനെക്കാൾ വളരെ താഴെ പോയെന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. അഡ്മിഷൻ എവടെ ലഭിക്കും എന്നതിൽ ആശങ്കയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വിവാദങ്ങളെ തുടർന്ന് എൻ ടി എ ഡയറക്ടർ സുബോധ് സിംഗിനെ സ്ഥാനത് നിന്ന് നീക്കം ചെയ്തിരുന്നു. കേസിൽ അന്വേഷണം സി ബി ഐ ഏറ്റെടുത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV