
യുഎഇ: 90% ഓഫറുകളുമായി വമ്പൻ മേള ഇതാ…
ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്) ഈ സീസണിലെ സർപ്രൈസുകൾ പ്രഖ്യാപിച്ചു. ഈ വരുന്ന വെള്ളിയാഴ്ച (ജൂൺ 28) ദുബായ് വേനൽക്കാല ഫ്ലാഷ് സെയിലിൽ 90% വരെ കിഴിവ് നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഈ ഓഫറുകൾ സ്വന്തമാക്കാൻ അന്നേ ദിവസം 12 മണിക്കൂർ മത്രമായിരിക്കും സമയം ഉള്ളത്. ബ്യൂട്ടി പ്രൊഡക്ടുകളും ഗൃഹോപകരണങ്ങളും എല്ലാം ഉൾക്കൊള്ളുന്ന നൂറിലധികം പ്രമുഖ ബ്രാൻഡുകളും പ്രാദേശിക ബ്രാൻഡുകളും ഈ മേളയിൽ പങ്കെടുക്കും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏത് ഐറ്റമായാലും അത് സോഫയോ അല്ലെങ്കിൽ തുണിത്തരങ്ങളോ എന്തുമായിക്കോട്ടെ വൻ വിലക്കുറവിൽ ഈ വേനൽക്കാല ഫ്ലാഷ് സെയിലിൽ നിന്ന് സ്വന്തമാക്കാം.
രാവിലെ 10 മണിക്ക് ഓഫർ സെയിൽ ആരംഭിക്കുമ്പോൾ മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെൻ്റർ മിർദിഫ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ Me’aisem, സിറ്റി സെൻ്റർ അൽ ഷിന്ദഗ എന്നീ ഷോപ്പിംഗ് മാളുകൾ പങ്കെടുക്കും. ഓഫറുകൾക്ക് പിന്നാലെ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. 300 ദിർഹമോ അതിൽ കൂടുതലോ ചിലവാക്കുന്നവർക്ക് മറ്റ് ആകർഷകമായ സമ്മാനങ്ങൾ നേടാനും അവസരം ഉണ്ട്. 300 ദിർഹം ചിലവാക്കുന്നവർ ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെൻ്റർ മിർഡിഫ്, സിറ്റി സെൻ്റർ ദെയ്‌റ എന്നിവിടങ്ങളിലെ സ്പിൻ ദി വീൽ ആക്ടിവേഷൻ സോണിലേക്ക് പോകാം. അതിലുടെ അപ്പോൾ തന്നെ സമ്മാനങ്ങൾ കരസ്ഥമാക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)