hello english app ഇം​ഗ്ലീഷുകാരെ പോലെ ഇം​ഗ്ലീഷ് സംസാരിക്കാൻ ഇതാ ഒരു എളുപ്പ വഴി

ഇന്ന് വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ അവിഭാജ്യ ഘടകമാണ് ഇം​ഗ്ലീഷ് ഭാഷ. ഉയർന്ന വിദ്യാഭ്യാസമുള്ള പലരും ഇം​ഗ്ലീഷ് സംസാരിക്കാൻ നന്നേ ബുദ്ധിമുട്ടാറുണ്ട്. ജോലിയുമായി ബന്ധമുള്ളതിൽ കഴിവുണ്ടെങ്കിലും ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന കാരണത്താലും ജോലി ലഭിക്കാത്തവർ ഉണ്ട്. ഇം​ഗ്ലീഷ് ഭാഷ ഇന്ന് ജീവിതത്തിൽ ഒഴിവാക്കി നിർത്താൻ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ഇം​ഗ്ലീഷിൻ്റെ പ്രാധാന്യം കൂടി വന്നതോടെ ഇം​ഗ്ലീഷ് പഠിക്കാൻ നിരവധി വഴികളാണ് ഇന്ന് ഉള്ളത്. അതിലൊന്ന് ആപ്ലിക്കേഷൻ വവി ഇം​ഗ്ലീഷ് സംസാരിക്കാം എന്നതാണ്. അതിനുള്ള പരിഹാരമാണ് Hello English ആപ്പ് ( hello english app ). പണം മുടക്കാതെ ഇം​ഗ്ലീഷ് ഭാഷാ പഠിക്കാനുള്ള മികച്ച വഴിയാണ് Hello English ആപ്പ്. സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഏറ്റവും മികച്ച ആപ്ലിക്കേഷനായി ഉപഭോക്താക്കൾ ആപ്ലിക്കേഷനെ റേറ്റ് ചെയ്തിട്ടുണ്ട്. വളരെ എളുപ്പത്തിൽ ആത്മവിശ്വാസത്തോടെ ഇം​ഗ്ലീഷ് സംസാരിക്കാൻ ദിവസേനയുള്ള പരിശീലനം ആവശ്യമാണ്. ഹലോ ഇം​ഗ്ലീഷ് ആപ്പിലൂടെ ലോകമെമ്പാടുമുള്ളവർക്ക് സൗജന്യമായി സംസാരിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

ഹലോ ഇം​ഗ്ലീഷ് ആപ്ലിക്കേഷനിലൂടെ ഇം​ഗ്ലീഷ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കുവാനും IELTS, TOEFL പോലുള്ള പരീക്ഷകൾക്ക് തയ്യാറെടുവാനും നിങ്ങൾക്ക് സാധിക്കും. തത്സമയ സെഷനുകൾ, വ്യക്തിപരമാ‌യ മാർഗ്ഗനിർദ്ദേശവും, മെന്റർഷിപ്പ് പ്രോഗ്രാമും, സഹപഠിതാക്കളുമായി ബന്ധപ്പെടാനും പരിശീലിക്കാനുമുള്ള കോളിംഗ് ഫീച്ചർ, വ്യാകരണത്തിനും പദാവലിക്കുമായി റെക്കോർഡ് ചെയ്ത വീഡിയോ ക്ലാസുകൾ, പദാവലി, ഇഡിയമുകളുടെ ദൈനംദിന ഡോസ്, തുടങ്ങി നിരവധി ആവേശകരമായ ഫീച്ചറുകളാണ് ഹലോ ഇം​ഗ്ലീഷ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾക്ക് ദിവസവും 25 മിനുട്ടിൽ കൂടുതൽ സംസാരിക്കണമെങ്കിൽ പണമടച്ചുള്ള പ്ലാൻ വാങ്ങാവുന്നതാണ്.

ആപ്ലിക്കേഷൻ്റെ സവിശേഷത

  • ഇൻ്ററാക്ടീവ് ലൈവ് സെഷനുകൾ
  • പരിശീലകർക്കൊപ്പം തത്സമയ ക്ലാസുകൾ,
  • വൺ-ഓൺ-വൺ ഗൈഡൻസ്,
  • മെൻ്റർഷിപ്പ് പ്രോഗ്രാമുകൾ
  • വ്യക്തി​ഗത പഠനത്തിന് മുൻതൂക്കം നൽകി പരിശീലക ശ്രദ്ധ ഉറപ്പാക്കാൻ ലൈവ് ക്ലാസുകൾ

കൂടാതെ പുതിയ ആളുകളുമായി കണക്റ്റു ചെയ്യുമ്പോൾ നിങ്ങളുടെ ഐഡന്റിറ്റി അജ്ഞാതമായി നിലനിർത്താനും അങ്ങനെ സഹപഠിതാക്കളുമായി യാതൊരു മടിയും കൂടാതെ ഇംഗ്ലീഷിൽ സ്വതന്ത്രമായി സംസാരിക്കാനും സാധിക്കും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരാകാൻ നിങ്ങളെ സഹായിക്കുന്ന വാക്കുകൾ, ഭാഷാപദങ്ങൾ, ഫ്രേസൽ വെർബുകൾ, സ്ലാംഗുകൾ എന്നിവയും പ്രതിദിനം ആപ്പിലൂടെ ലഭ്യമാകും. തത്സമയ റിപ്പോർട്ടുകളിലൂടെ നിങ്ങളുടെ പുരോഗതി, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ്, മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവ വിശകലനം ചെയ്യാനും സാധിക്കും.

നിങ്ങളുടെ ആവശ്യാനുസരണം റെക്കോർഡ് ചെയ്ത ക്ലാസുകൾ ആക്സസ് ചെയ്യാം. തുടക്കക്കാരൻ, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ വിവിധ തലങ്ങളിലായാണ് ക്ലാസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ ശ്രവണശേഷി വർധിപ്പിക്കാൻ ഇംഗ്ലീഷ് റേഡിയോയും പുതിയ വാക്കുകളുടെ അർത്ഥവും ഉച്ചാരണവും പരിശോധിക്കാൻ വിവർത്തകനും ആപ്പിൽ ലഭ്യമാണ്. ഹലോ ഇം​ഗ്ലീഷ് ആപ്പ് ആൻഡ്രോയിഡിൽ മാത്രമേ ലഭ്യമാകൂ. ഇത് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ

CLICK HERE

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy