കാളവണ്ടിയിൽ കറിയാലും എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യില്ലെന്ന് പുനൈ സ്വദേശിയായ ആദ്യത്യ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് എയർ ഇന്ത്യയിൽ ദുരവസ്ഥയെക്കുറിച്ചും എയർ ഇന്ത്യയിൽ ഇനി യാത്ര ചെയ്യില്ലെന്ന് പറഞ്ഞതും. ജൂൺ 24 ന് ബെഗംളൂരുവിൽ നിന്ന് പൂനൈയിലേക്ക് നടത്തിയ യാത്രയിലെ ദുരനുഭവമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. “ഇന്നലെ രാത്രി വളരെ വിലപ്പെട്ടൊരു പാഠം പഠിപ്പിച്ചതിന് നന്ദി, എല്ലാ ഗൗരവത്തോടെയും ഞാൻ പറയട്ടെ, ഇരട്ടി പണം കൊടുത്താലും ഇനി എയർ ഇന്ത്യയിൽ യാത്ര ചെയ്യില്ല… ഇനി കാളവണ്ടിയിൽ കയറി യാത്ര ചെയ്താലും എയർ ഇന്ത്യ എക്‌സ്പ്രസിൽ കയറില്ലെന്നും യാത്രയിലുടനീളം നിരവധി പ്രശ്‌നങ്ങളുണ്ടായി“. രാത്രി 9.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ രണ്ട് മണിക്കൂറിലേറെ വൈകി 12.20നാണ് വിമാനം പുറപ്പെട്ടത്. സീറ്റിലാകട്ടെ അഴുക്കും ദുർഗന്ധവുമായിരുന്നു. കഷ്‌ടപ്പെട്ടാണ് യാത്ര ചെയ്‌തത്. വീട് എത്തിയപ്പോൾ പുലർച്ചെ മൂന്ന് മണിയായെന്നും ആദ്യത്യയുടെ കുറിപ്പിൽ പറയുന്നു. ”ടാറ്റ ഗ്രൂപ്പിനോടും അവരുടെ നേതാക്കളോടും എനിക്ക് വലിയ ബഹുമാനമുണ്ട്, അവരിൽ നിന്ന് ഞാൻ എപ്പോഴും കൃത്യനിഷ്ടത പ്രതീക്ഷിക്കുന്നു, സത്യസന്ധമായി പറഞ്ഞാൽ ഈ യാത്ര ഒരു ദുരന്തമായി ” ഇങ്ങനെ പറഞ്ഞാണ് ആദ്യത്യയുടെ കുറിപ്പ് അവസാനിപ്പിരിക്കുന്നത്.
Dear @AirIndiaX , Thank you for teaching me a very valuable lesson last night
— Aditya Kondawar (@aditya_kondawar) June 25, 2024
Never and I mean it with all seriousness – I am never flying Air India Express or Air India in my life again – I will pay 100% extra cost if needed but will take other airlines that are on time (only…
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ എയർ ഇന്ത്യ ക്ഷമാപണവുമായി രംഗത്ത് വന്നു. ഒരു പ്രത്യേക സാഹചര്യത്താലാണ് ബെംഗളൂരു-പൂനെ വിമാനം അന്ന് വൈകിയതെന്നും ഇനി സംഭവിക്കാതെ നോക്കുമെന്നും എയർ ഇന്ത്യ മറുപടിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV