പ്രവാസികൾക്ക് ഏറെ ആശ്വാസം; യുഎഇയിൽ ഇന്ത്യൻ രൂപയിൽ വിനിമയം നടത്താം, ജ​യ്​​വാ​ൻ കാർഡുകൾക്ക് തുടക്കമിട്ടു

പ്രവാസികൾക്ക് ഇനി ഏറെ ആശ്വാസം, യുഎഇയിൽ ഇ​ന്ത്യ​ൻ രൂ​പ​യി​ൽ വി​നി​മ​യം നടത്താം. രാജ്യത്ത് ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാനും പ​ണം പി​ൻ​വ​ലി​ക്കാ​ൻ എടിഎം നെ​റ്റ്​​വ​ർ​ക്ക്​ ത​യാ​റാ​ക്കു​ന്ന​തി​നു​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട്​ യുഎഇ​യി​ലെ പ്ര​മു​ഖ ബാ​ങ്കു​ക​ൾ. ജയ്വാൻ കാർഡുകൾ തങ്ങളുടെ മുഴുവൻ എടിഎമ്മുകളിലും സ്വീകരിക്കുമെന്ന് ​അ​ജ്​​മാ​ൻ ബാ​ങ്ക്​ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നാ​യി ബാ​ങ്കി​ൻറെ എടിഎം നെ​റ്റ്​​വ​ർ​ക്കു​ക​ളു​മാ​യി ‘ജ​യ്​​വാ​ൻ’ കാ​ർ​ഡി​നെ ബ​ന്ധി​പ്പി​ച്ചു. അ​ജ്​​മാ​ൻ ബാ​ങ്കി​ൻറെ ഏ​ത്​ എടിഎ​മ്മി​ൽ നി​ന്നും ജ​യ്​​വാ​ൻ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ വൈ​കാ​തെ പ​ണം പി​ൻ​വ​ലി​ക്കാം എന്ന്​ ബാ​ങ്ക്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ യുഎ​ഇ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ്​ വി​സ/​മാ​സ്റ്റ​ർ കാ​ർ​ഡു​ക​ൾ​ക്ക്​ പ​ക​ര​മാ​യി ‘ജ​യ്​​വാ​ൻ’ കാ​ർ​ഡു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ യുഎഇ​യി​ൽ ‘ജ​യ്​​വാ​ൻ’ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ ബാ​ങ്കി​ങ്​ സ്ഥാ​പ​ന​മാ​യും അ​ജ്​​മാ​ൻ ബാ​ങ്ക് മാ​റി. ‘ജ​യ്​​വാ​ൻ’ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കു​ന്ന​ത് യുഎ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൻറെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ അ​ൽ ഇ​ത്തി​ഹാ​ദ് പേ​മെ​ൻറ്​​സ്​ ആ​ണ്​. രാ​ജ്യ​ത്തെ എ​ടിഎ​മ്മു​ക​ൾ, പോ​യിൻറ്​ ഓ​ഫ് സെ​യി​ൽ, ഇ-​കോ​മേ​ഴ്‌​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ പേ​മെ​ൻറ്​ ചാ​ന​ലു​ക​ളി​ലും ‘ജ​യ്​​വാ​ൻ’ കാ​ർ​ഡ്​ സ്വീ​ക​രി​ക്കാ​നു​ള്ള നെ​റ്റ്​​വ​ർ​ക്കു​ക​ൾ സ​മ​ന്വ​യി​പ്പി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നു​ള്ള​ ഒ​രു​ക്ക​ത്തി​ലാ​ണ്​ അ​ൽ ഇ​ത്തി​ഹാ​ദ്​ ​​പേ​മെ​ൻറ്സ്.

നി​ല​വി​ൽ ഒ​രു കോ​ടി​യി​ല​ധി​കം ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ളാ​ണ് യുഎഇ​യി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ഈ ​കാ​ർ​ഡു​ക​ൾ പി​ൻ​വ​ലി​ച്ച്​ പ​ക​രം ജ​യ്​​വാ​ൻ കാ​ർ​ഡു​ക​ൾ ന​ൽ​കാ​നാ​ണ്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൻറെ തീ​രു​മാ​നം. തു​ട​ക്ക​ത്തി​ൽ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ പ്രാ​ദേ​ശി​ക​മാ​യി പ​ണം പി​ൻ​വ​ലി​ക്കാ​നും പേ​മെ​ൻറ്​ ന​ട​ത്താ​നും സാ​ധി​ക്കും. പി​ന്നീ​ട്​ ജിസി​സി​യി​ലും മ​റ്റു​ വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ലും കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy