
സൗദിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു
സൗദി അറേബ്യയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. മധ്യപ്രവിശ്യയോട് ചേർന്നുള്ള ഹാഇൽ മേഖലയിൽ അൽഷന്നാൻ പ്രദേശത്തിൻ്റെ കിഴക്കുഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.03നാണ് ഭൂചലനമുണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ വക്താവ് താരിഖ് അബാ അൽഖൈൽ അറിയിച്ചു. തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. 5.8 കിലോമീറ്റർ വ്യാപ്തിയിൽ ആഘാതം അനുഭവപ്പെട്ടു. ഖസീം, ഹാഇൽ പ്രവിശ്യകളിലെ പ്രദേശവാസികൾക്ക് ഏതാനും സെക്കൻഡ് നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടെന്നും അൽഖൈൽ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)