
യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം, ഇന്ന് മുതൽ പ്രാബല്യത്തിൽ, വിശദാംശങ്ങൾ
യുഎഇയിൽ ജൂൺ 28 മുതൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം. ഇന്ന് മുതൽ പ്രാബല്യത്തിൽ. കനത്ത വേനൽച്ചൂടിനെ തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനും ഉയർന്ന താപനിലയുള്ളപ്പോൾ പുറത്തിറങ്ങുമ്പോഴുള്ള അസ്വസ്ഥത ലഘൂകരിക്കാനുമായി യുഎഇയിലെ എല്ലാ പള്ളികളും വെള്ളിയാഴ്ച പ്രഭാഷണങ്ങളുടെയും പ്രാർത്ഥനകളുടെയും ദൈർഘ്യം പരമാവധി 10 മിനിറ്റായി കുറയ്ക്കും. ജൂൺ 28 മുതൽ ഒക്ടോബർ ആദ്യ വാരം വരെയായിരിക്കും നിർദേശം പ്രാബല്യത്തിലുണ്ടായിരിക്കുകയെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)