യുഎഇ സന്ദർശകവിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. സന്ദർശകവിസ കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവർക്കെതിരെ കടുത്ത നടപടികളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലാണ് ജിഡിആർഎഫ്എ പ്രതികരിച്ചിരിക്കുന്നത്. നിശ്ചിത വിസാ കാലയളവിനേക്കാള്‍ അഞ്ചുദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങുന്നവരെ ബ്ലാക്ക് ലിസ്റ്റിൽ ഉള്‍പ്പെടുത്തുമെന്നും ആജീവനാന്ത വിലക്കോടെ നാടുകടത്തുമെന്നുമാണ് താമസകുടിയേറ്റവകുപ്പിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ വാർത്ത വ്യാജമാണെന്നും വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്രോതസുകളെമാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു. സന്ദര്‍ശകവിസ ഓവര്‍സ്റ്റേ ഉള്‍പ്പെടെ വിസ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും ഓഫീസുമായോ ടോള്‍ ഫ്രീ നമ്പറിലോ (8005111) ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV