യുഎഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. എമിറാത്തി യാത്രക്കാർ വിനോദ സഞ്ചാരത്തിനായി യാത്ര ചെയ്ത ആറ് രാജ്യങ്ങളിൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്പെയിൻ, ജോർജിയ, ഇറ്റലി, യുകെ, ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത എമിറാത്തികളാണ് മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഞ്ചാരികളോട് കൂടുതൽ ജാഗ്രത പുലർത്താൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിലപിടിപ്പുള്ളതോ അപൂർവമോ ആയ വസ്തുക്കൾ ധരിക്കുന്നത് ഒഴിവാക്കുക, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഔദ്യോഗിക രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക, തട്ടിപ്പിലകപ്പെടാതിരിക്കാൻ വിശ്വാസ്യതയും ആഗോളമായി പ്രശസ്തവുമായ കമ്പനികൾ വഴി കാറുകളും ഹോട്ടലുകളും ബുക്ക് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 0097180024 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV