ഇന്നത്തെ കാലത്ത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സാമ്പത്തിക ഭദ്രത എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചിലരൊക്കെ ജോലി കിട്ട തുടങ്ങുമ്പോ തന്നെ ചില പദ്ധതികളിലൂടെ നിക്ഷേപിക്കും. മറ്റു ചിലരാകട്ടെ വൈകിയ വേളകളിൽ നിക്ഷേപിക്കുന്നവരും ഉണ്ട്. ഇപ്പോൾ നിരവധി പദ്ധതികളുണ്ട്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒരു നിശ്ചിത തുക പെൻഷനായി ലഭിച്ചാലോ. അത് മിക്കവർക്കും ആശ്വാസമായിരിക്കും. അത്തരത്തിലുളള ഒരു പദ്ധതിയെക്കുറിച്ച് അറിയാം. നാഷണൽ പെൻഷൻ സ്‌കീം ( എൻപിഎസ്) എന്ന പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരു വ്യക്തിയുടെ ശമ്പളത്തിൽ നിന്നും ചെറിയ ഒരു വിഹിതം ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കുകയാണെങ്കിൽ പെൻഷൻ പ്രായത്തിൽ മികച്ച തുക നേടാൻ സാധിക്കും. 18 വയസ്സ് കഴിഞ്ഞ ഏതൊരാൾക്കും എൻപിഎസിൽ ചേരാവുന്നതാണ്. 18 വയസ് മുതൽ 70 വയസ് വരെ നിക്ഷേപം നടത്താൻ സാധിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
ഈ പദ്ധതിയിൽ രണ്ട് വിഭാഗത്തിലുളള അക്കൗണ്ടുകളുണ്ട്. ആദ്യത്തെ വിഭാഗത്തിൽ 60 വയസുവരെ നിക്ഷേപകന് പദ്ധതിയിൽ തുടരാം. ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് ആകെ നിക്ഷേപത്തിൽ നിന്നും 60 ശതമാനം പണം വരെ അക്കൗണ്ട് ഉടമയ്ക്ക് ഒറ്റത്തവണയായി പിൻവലിക്കാം എന്നതാണ്. ബാക്കി 40 ശതമാനം അക്കൗണ്ടിൽ അവശേഷിപ്പിക്കാം. അത്തരത്തിൽ ചെയ്തില്ലെങ്കിൽ മുഴുവൻ തുകയുടെ നിരക്കിൽ പെൻഷൻ ലഭിക്കും. അതുകൊണ്ട് കൂടുതൽ പേരും 60 വയസുവരെയും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കാറില്ല. ആദ്യത്തെ വിഭാഗത്തിലാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ആദായനികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ ഒന്നരലക്ഷം രൂപ വരെ നികുതിയിനത്തിൽ ഇളവ് ലഭിക്കും. കൂടാതെ സെക്ഷൻ സിസിഡി പ്രകാരം 50,000 രൂപയുടെ ഇളവും ലഭിക്കും.എന്നാൽ രണ്ടാമത്തെ വിഭാഗത്തിൽ ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാവുന്നതാണ്. പക്ഷെ ഇതിന് പ്രത്യേക നികുതി ഇളവൊന്നും ലഭിക്കാറില്ല.
പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ
ജോലിയിൽ നിന്ന് റിട്ടയർ ആയ ശേഷം പ്രതിമാസം 96,000 രൂപ പെൻഷനായി ലഭിക്കാൻ 25-ാമത്തെ വയസ് മുതൽ എൻപിഎസിൽ ചേരണം. പ്രതിമാസം 5000 രൂപ നിക്ഷേപിക്കണം. പദ്ധതിയുടെ കാലാവധി കഴിയുമ്പോൾ ആകെ നിക്ഷേപതുകയുടെ പത്ത് ശതമാനവും നിക്ഷേപകന് ലഭിക്കും. 60 വയസുകൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 21 ലക്ഷമായി മാറുകയും ചെയ്യും.