രാജ്യത്ത് കടുത്ത ചൂട് നിലനിൽക്കുമ്പോഴും ചില ഭാഗങ്ങളിൽ ആലിപ്പഴം വീഴുന്നതും ചില ഇടങ്ങളിൽ മഴ പെയ്യുന്നതായും റിപ്പോർട്ട് ചെയ്തു. ആലിപ്പഴം മഞ്ഞുകാലത്ത് ഉണ്ടാകുന്ന പ്രതിഭാസമാണെങ്കിലും, വേനൽക്കാലത്ത് ആലിപ്പഴവും കനത്ത മഴയും പെയ്യുന്നത് യുഎഇയിൽ ആദ്യമായല്ല. ഈ ആഴ്ച യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. ചില കിഴക്കൻ പ്രദേശങ്ങളിൽ മഴയും പൊടിപടലങ്ങളും ഉള്ളതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്ററോളജി (NCM) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 40 കിലോമീറ്റർ വേഗതയിൽ പൊടിയും മണലും വീശാൻ ഇടയാക്കുന്ന പുതിയ കാറ്റ് ചില സമയങ്ങളിൽ ഉണ്ടാകും. ഇന്ന് ജൂൺ 29 വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂടൽമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് നേരത്തെ റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. NCM-ൻ്റെ നേരത്തെയുള്ള പ്രവചനമനുസരിച്ച്, രാത്രിയിലും ഞായറാഴ്ച രാവിലെയും ഇത് ഈർപ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
കിഴക്കൻ മേഖലയിൽ ആലിപ്പഴം വീഴുന്ന ദൃശ്യങ്ങൾ: