യുഎഇയിൽ ഉടനീളം രാത്രി മുഴുവൻ നീണ്ടുനിന്ന ഒരു ഓപ്പറേഷനിൽ നൂറുകണക്കിന് സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും നിരവധി ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ചയാണ് അജ്മാനിൽ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്ന് നടത്തിയത്. നഗരത്തിലെ ഗ്രാൻഡ് മാളിലും സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി റെസിഡൻഷ്യൽ ടവറുകളിലും പ്രത്യേക സേന റെയ്ഡ് നടത്തി. രാത്രി മുഴുവൻ നീണ്ട ഓപ്പറേഷൻ പുലർച്ചെ വരെ നീണ്ട് നിന്നു. റെയ്ഡിൽ നൂറുകണക്കിന് പ്രതികളെ പിടികൂടി. അവരുടെ റോളുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്, പ്രതികളെ പബ്ലിക് പ്രോസിക്യൂട്ടരുടെ മുന്നിൽ ഹാജരാക്കും. അടുത്തിടെ ദുബായിലും സമാനമായ ഓപ്പറേഷൻ നടത്തി. ദുബായ് ലാൻഡിലെ റഹാബ റെസിഡൻസിൽ നടത്തിയ വലിയ റെയ്ഡിൽ നിരവധി ദക്ഷിണേഷ്യക്കാരും ആഫ്രിക്കക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് വ്യക്തികളെ അധികൃതരുടെ വലയിലായിരുന്നു.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV