Posted By rosemary Posted On

യുഎഇയിൽ വരുന്നവർ അറിഞ്ഞിരിക്കേണ്ട ഓവർസ്റ്റേ പിഴകൾ ഈവിധം, വിശദാംശങ്ങൾ

ടൂറിസ്റ്റ് വിസയിലോ റസിഡൻസ് വിസയിലോ യുഎഇയിലെത്തിയവർക്ക് വിസകാലാവധി കാലഹരണപ്പെടുന്നതിന് മുമ്പ് രാജ്യം വിടാൻ സാധിച്ചില്ലെങ്കിൽ അടയ്ക്കേണ്ടി വരുന്ന ഓവർസ്റ്റേ ഫൈനിനെ കുറിച്ച് അറിഞ്ഞിരിക്കണം. പിഴകൾ പ്രതിദിനം 50 ദിർഹമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചില അധിക ഫീസുകളും ഉണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുകhttps://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

ഓവർസ്റ്റേ പിഴ: പ്രതിദിനം 50 ദിർഹം

ഇ-സേവന ഫീസ്: ദിർഹം 28 + ദിർഹം 1.40 വാറ്റ്

ഐസിപി ഫീസ്: ദിർഹം 122

ഇലക്‌ട്രോണിക് പേയ്‌മെൻ്റ് ഫീസ്: ദിർഹം 2.62 + ദിർഹം 1.53 വാറ്റ്

സ്‌മാർട്ട് സേവന ഫീസ് (ഓൺലൈൻ പേയ്‌മെൻ്റിന്): 100 ദിർഹം
കൂടാതെ നിങ്ങളുടെ ഫയലിൽ ളിച്ചോടിയ കേസ് പോലെയുള്ള മറ്റ് ലംഘനങ്ങൾ ഉണ്ടെങ്കിൽ, പിഴയടയ്ക്കേണ്ടി വരും. രാജ്യം വിടുന്ന ആളുകൾക്ക് വ്യത്യസ്ത രീതികളിലൂടെ പിഴ അടയ്ക്കാവുന്നതാണ്. അമേർ സെൻ്റർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ടൈപ്പിംഗ് സെൻ്ററുകൾ വഴിയോ പണമടയ്ക്കാം. ഓൺലൈനായി, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വഴിയോ തുടക്കത്തിൽ നിങ്ങളുടെ വിസയ്ക്ക് അപേക്ഷിച്ച ട്രാവൽ ഏജൻ്റ് മുഖേനയോ രാജ്യം വിടുമ്പോൾ എയർപോർട്ടിൽ എമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റിലൂടെയോ പണം അടയ്ക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *