Posted By rosemary Posted On

യുഎഇയിലെ കല്യാണം? ഈ പരിശോധനകൾ നിർബന്ധം

യുഎഇയിൽ വച്ച് വിവാഹിതരാകാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വിവാഹത്തിന് മുമ്പ് നിർബന്ധമായും ചെയ്യേണ്ടതായ പരിശോധനകളുണ്ട്. അബുദാബിയിലെ ആരോഗ്യവകുപ്പാണ് എമിറേറ്റിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട പരിശോധനകളുടെ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹത്തിന് മുമ്പ് തന്നെ പകർച്ചവ്യാധികളും പാരമ്പര്യ രോ​ഗങ്ങളും കണ്ടെത്തി ആരോ​ഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനകൾ നടത്തുന്നത്. എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി ആന്റ് സി, സിഫിലിസ് തുടങ്ങിയ പകർച്ചാവ്യാധികൾക്കുളള പരിശോധനകൾ, ബീറ്റാ-തലസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗങ്ങൾക്കുളള പരിശോധന, ജർമൻ മീസിൽസ് (റുബെല്ല) പരിശോധന, രക്ത ഗ്രൂപ്പ് അനുയോജ്യമാണോയെന്ന പരിശോധന, ആവശ്യമെങ്കിൽ 840 ലധികം രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ജനിതക പരിശോധന തുടങ്ങിയവയാണ് നടത്തേണ്ടത്. കൂടാതെ വിവാഹത്തിന് മുമ്പ് സൗജന്യ കൗൺസിലിം​ഗും നൽകുന്നുണ്ട്. വിവാഹത്തിന് ശേഷം ദമ്പതികൾക്ക് ഉണ്ടാകുന്ന ആശങ്കകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താത്പര്യമുള്ളവർക്കായി കൗൺസിലിം​ഗ് ഒരുക്കിയിരിക്കുന്നത്. പരിശോധനകൾക്കായി ആരോഗ്യകേന്ദ്രത്തിന്റെ വെബ്സൈറ്റിലൂടെയും നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താം. ഏതെങ്കിലും ജനിതക രോഗമുണ്ടെങ്കിൽ പരിശോധനാഫലങ്ങൾ നൽകണം. പരിശോധനകളിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ വിവാഹപൂർവ്വ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാം. മൂന്ന് മാസമായിരിക്കും പരിശോധന ഫലങ്ങളുടെ കാലാവധി. 18 വയസ്സിന് മുകളിൽ പ്രായമുളള യുഎഇ സ്വദേശികൾ, താമസക്കാർ എന്നിവരാണ് പരിശോധനകൾ നടത്തേണ്ടത്. 18 വയസ്സിൽ താഴെയുളളവരാണ് പരിശോധന നടത്തുന്നതെങ്കിൽ രക്ഷാകർത്താവ് കൂടെ ഉണ്ടായിരിക്കണം. കൂടാതെ പരിശോധനാ ഫലങ്ങൾ രഹസ്യമായിരിക്കുകയും ചെയ്യും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Comments (0)

Leave a Reply

Your email address will not be published. Required fields are marked *