പ്രവാസികളെ, വിദേശയാത്രകൾക്കിടയിലെ പണമിടപാട് സുരക്ഷിതമാക്കാൻ എന്ത് ചെയ്യാം?

വിദേശയാത്ര ചെയ്യുമ്പോൾ സുരക്ഷിതമായി പണമിടപാട് നടത്തുക എന്നത് പ്രവാസികളുടെ ആശങ്കാവിഷയമാണ്. എന്നാൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ ചെയ്യണമെന്നാണ് ബാങ്കുകൾ പറയുന്നത്. വിദേശയാത്രയ്ക്ക് പോകുന്നവർ വിവരങ്ങൾ ബാങ്കുകളെ മുൻകൂട്ടി അറിയിച്ചാൽ ഇടപാടുകൾ സുരക്ഷിതമാക്കാം. യാത്രയുടെ തീയതി, പോകുന്ന സ്ഥലങ്ങൾ, തിരിച്ചെത്തുന്ന തീയതി എന്നിവ മുൻകൂട്ടി അറിയിക്കണം. ഇതര രാജ്യങ്ങളിൽ നിന്നു ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള വിനിമയത്തെക്കുറിച്ച് ബാങ്കുകൾക്ക് കൂടുതൽ വ്യക്തത ലഭിക്കാൻ ഇത് സഹായകമാകും. യുഎഇയിലെ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളയാൾ രാജ്യം വിടുമ്പോൾ ബാങ്കുകളെ അറിയിക്കുന്നത് സൈബർ തട്ടിപ്പ് തടയാൻ സഹായിക്കും. ഇടപാടുകാരൻ തന്നെയാണ് പണം പിൻവലിക്കുന്നതെന്ന് ഉറപ്പാക്കുന്നതോടെ തട്ടിപ്പുകൾ തടയാം. വിദേശത്ത് നിന്നുള്ള ബാങ്കിങ് ഇടപാടുകൾ ദുരൂഹമായാൽ ബാങ്കുകൾ അക്കൗണ്ടും കാർഡുകളും മരവിപ്പിക്കും. അക്കൗണ്ട് ഉടമയുടെ സുരക്ഷയ്ക്കായി കൂടുതൽ പണമുള്ള അക്കൗണ്ടുകളുടെ കാർഡുകൾ വിദേശ രാജ്യങ്ങളിലെ വിനിമയങ്ങൾക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

കൂടാതെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് പണം പിൻവലിക്കരുത്. വിദേശത്ത് നിന്നുള്ള ഇടപാടുകൾക്ക് ബാങ്കുകളോട് പ്രത്യേക രഹസ്യ നമ്പർ ആവശ്യപ്പെടുന്നതും അക്കൗണ്ടുകൾ സുരക്ഷിതമാക്കും. പ്രധാന അക്കൗണ്ടുമായി ബന്ധപ്പെട്ട കാർഡുകൾ വിദേശ ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. അതേസമയം ആവശ്യത്തിനു മാത്രമുള്ള പണം കാർഡിലേക്ക് മാറ്റാൻ ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോ​ഗിക്കാം. കോൺടാക്റ്റ്‌ലെസ് കാർഡ് പേയ്മെന്റുകൾ (സ്വൈപ്പിങ് മെഷീനിൽ ഉരയ്ക്കാതെ) നടത്തുന്നതും കരുതലോടെ വേണമെന്ന് ബാങ്കുകൾ പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള പണമിടപാടുകൾക്ക് പ്രത്യേക കാർഡ് ഉപയോഗിക്കുന്നതാണ് നല്ലത്. വിദേശങ്ങളിൽ നിന്നു യുഎഇ ബാങ്ക് കാർഡ് വഴി പണം പിൻവലിക്കുമ്പോൾ നിരക്ക് കൂടുതലാണ്. വിദേശ എടിഎം സർവീസ് ചാർജിനു പുറമേ കറൻസികളുടെ മൂല്യ വിനിമയ നിരക്കും ഈടാക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy