റോഡ് സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റിലുടനീളം പുതിയ ട്രാഫിക് അലേർട്ട് സംവിധാനം അബുദാബി പൊലീസ് നടപ്പിലാക്കി. വാഹനമോടിക്കുന്നവർക്ക് റോഡിലുണ്ടായ അപകടം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയെല്ലാം പുതിയ ട്രാഫിക് അലേർട്ട് സംവിധാനത്തിലൂടെ അറിയാൻ സാധിക്കും. റോഡിലുണ്ടായ അപകടത്തെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാൻ ചുവപ്പും നീലയും നിറങ്ങളിൽ ലൈറ്റുകൾ തെളിയും. മൂടൽമഞ്ഞ്, പൊടി, മഴ എന്നിവയുൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ മഞ്ഞ വെളിച്ചം തെളിയും. ബാറ്ററികളും സൗരോർജ്ജവുമുപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. കൂടാതെ 200 മീറ്റർ അകലെ നിന്ന് വരെ ലൈറ്റുകൾ കാണാനും സാധിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
.@ADPoliceHQ has launched a road alert system across highways in #AbuDhabi, using coloured lights to alert drivers of upcoming traffic incidents and adverse weather conditions, enhancing road safety across the emirate. pic.twitter.com/AiMDhaNC9K
— مكتب أبوظبي الإعلامي (@ADMediaOffice) May 15, 2023