
യുഎഇ: ഹോട്ടൽ ബാൽക്കണിയിൽ തുണികൾ ഉണക്കാനിട്ട് അമ്മ, വൈറലായി വീഡിയോ
യുഎഇയിൽ വിനോദസഞ്ചാരത്തിന് എത്തിയ ഇന്ത്യക്കാരിയായ ഒരു അമ്മയുടെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ടൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന അമ്മ! ഇന്ത്യയിലായാലും വിദേശത്തായാലും അമ്മയ്ക്ക് മാറ്റമില്ലെന്ന തരത്തിൽ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം ദുബായിലെ നിയമങ്ങൾക്ക് വിപരീതപ്രവർത്തിയാണെന്ന് വിമർശിച്ചും കമന്റുകളുണ്ട്. അവധി ആഘോഷിക്കാനായി യുഎഇയിലേക്ക് സകുടുംബമാണ് പല്ലവി വെങ്കിടേഷ് എത്തിയത്. അറ്റ്ലാൻ്റിസ് ദി പാമിലായിരുന്നു താമസിച്ചിരുന്നത്. അവസാന ദിവസം ഹോട്ടലിലെ വാട്ടർ പാർക്കിലെ നീന്തലിന് ശേഷം മുറിയിലെത്തിയപ്പോഴാണ് പല്ലവിയുടെ അമ്മ നനഞ്ഞ വസ്ത്രങ്ങൾ ബാൽക്കണിയിൽ ഉണക്കാനിട്ടത്. അമ്മ ചെയ്യുന്നത് കണ്ടപ്പോൾ തമാശ തോന്നിയെന്നും അങ്ങനെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതെന്നും പല്ലവി പറഞ്ഞു. റീൽ 11 ദശലക്ഷത്തിലധികം തവണ ആളുകൾ കണ്ടുകഴിഞ്ഞു. 1,000-ലധികം പേർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പല്ലവി പറഞ്ഞു. വീഡിയോയിൽ മറ്റൊരു ബാൽക്കണിയിൽ വസ്ത്രങ്ങൾ സമാനമായി ഉണക്കാൻ വിരിച്ചിരിക്കുന്നതും കാണാം. നിയമപ്രകാരം ഇത് തെറ്റാണെന്ന് അമ്മ ശോഭ റാണിയെ അറിയിച്ചിരുന്നെന്നും പല്ലവി പറഞ്ഞു. എന്നാൽ തിരിച്ചുപോകുമ്പോൾ ലഗേജിൽ നനഞ്ഞ വസ്ത്രങ്ങൾ കൊണ്ടുപോകണ്ടല്ലോ എന്ന് കരുതിയാണ് വസ്ത്രം ഉണക്കാനിട്ടതെന്നും ശോഭ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
അമ്മയെ ഇന്ത്യയിൽ നിന്ന് പുറത്ത് കൊണ്ടുവരാൻ സാധിച്ചാലും ഇന്ത്യൻ അമ്മയെ പുറത്താക്കുക അസാധ്യമാണെന്നായിരുന്നു വിഡിയോയ്ക്കുള്ള ഒരു പ്രതികരണം. “അവൾ അമ്മയാണ്, അവൾക്ക് എന്തും ചെയ്യാൻ കഴിയും,” മറ്റൊരാൾ കുറിച്ചു. താമസം ആസ്വദിച്ചെന്ന് കരുതെന്നെന്ന് ആയിരുന്നു അറ്റ്‌ലാൻ്റിസ് ദി പാം ഹോട്ടലിന്റെ കമന്റ്, എല്ലാ കുളിമുറിയിലും ഞങ്ങൾ ഒരു പിൻവലിക്കാവുന്ന ഡ്രൈയിംഗ് കോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്, അതുവഴി നിങ്ങളുടെ വസ്ത്രങ്ങൾ ഉണക്കാൻ കഴിയും എന്ന് കൂടി അവർ കമന്റിൽ ഉൾപ്പെടുത്തി. മറുവശത്ത് വീഡിയോക്ക് വിമർശനവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. മോശം പെരുമാറ്റമാണെന്നും നിയമവിരുദ്ധമാണെന്നും ചിലർ വിമർശിച്ചു. സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും നല്ലതും മോശവുമായ വശങ്ങളുണ്ടെന്നും അത് തിരിച്ചറിയുന്നെന്നും പല്ലവി പറഞ്ഞു.
Comments (0)