നിയമം കർശനമാക്കി, യുഎഇയിലേക്ക് ജോലി തേടിയെത്തുന്നവരുടെ എണ്ണത്തിലും മാറ്റം

യുഎഇയിലേക്ക് സന്ദർശകവിസയിലെത്തുന്നവർ കർശന നിയമങ്ങൾ പാലിക്കണമെന്ന വ്യവസ്ഥിതി കൊണ്ടുവന്നതോടെ രാജ്യത്തേക്ക് തൊഴിൽ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 30 മുതൽ 40% വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ യുഎഇയിൽ ചൂട് കൂടിയതും വേനൽ അവധി തുടങ്ങിയതും റിക്രൂട്ടിം​ഗ് മന്ദ​ഗതിയിലാക്കിയിട്ടുണ്ട്. നിലവിലെ നിയമപ്രകാരം യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് താമസത്തിനുള്ള ഹോട്ടൽ ബുക്കിം​ഗ് രേഖ, ചെലവിനായി 5,000ദിർഹം (1.3 ലക്ഷം രൂപ), മടക്കയാത്രാ ടിക്കറ്റ് എന്നിവ കരുതണം. രണ്ട് മാസമായി നിയമം കർശനമാക്കിയതോടെയാണ് രാജ്യത്ത് തൊഴിൽ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടത്. നിസ്സാര ലാഭം നോക്കി മടക്കയാത്രാ ടിക്കറ്റിനു പകരം ഡമ്മി ടിക്കറ്റുമായാണ് ഭൂരിഭാഗം പേരും വിസിറ്റ് വീസയിൽ യുഎഇയിലെത്തുന്നത്. നാട്ടിൽനിന്ന് വിമാനം കയറുമ്പോൾ ഡമ്മി ടിക്കറ്റ് റദ്ദാകും. വീസ കാലാവധി തീരുന്നതിന് മുൻപ് ജോലി ശരിയാക്കി തൊഴിൽ വീസയിലേക്കു മാറാനാകുമെന്ന വിശ്വാസത്തിലാണ് പലരും ഇപ്രകാരം ചെയ്യുന്നത്. വീസ കാലാവധിക്കകം സന്ദർശകൻ തിരിച്ചുപോകുകയോ സന്ദർശക വീസ പുതുക്കുകയോ ചെയ്യണമെന്നാണ് നിയമം.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

എന്നാൽ ഇതിനു പണം മുടക്കാനില്ലാത്ത പലരും നിയമലംഘകരായി മാറുന്നതാണ് കാണുന്നത്. ഇതോടെ വീസ എടുത്ത കമ്പനികൾക്കും യുഎഇയിൽ എത്തിച്ച എയർലൈനുകൾക്കും നയതന്ത്ര കാര്യാലയങ്ങൾ കർശന നിർദേശം നൽകി. കൂടാതെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തു. വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യുഎഇയിൽ തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം പിഴ ഈടാക്കും. പണം ഇല്ലാത്ത സന്ദർശകനുവേണ്ടി കമ്പനി അടയ്ക്കണം. അതിനാൽ കാലാവധിക്കുശേഷം സന്ദർശകൻ മടങ്ങിയെന്ന് ഉറപ്പുവരുത്തേണ്ടത് വീസ സ്പോൺസർ ചെയ്ത കമ്പനികളുടെ ഉത്തരവാദിത്തമാണ്. ടൂറിസം കമ്പനിയാണ് സന്ദർശകനെ സ്പോൺസർ ചെയ്തതെങ്കിൽ സന്ദർശകൻ അനധികൃതമായി ഇവിടെ തുടർന്നാൽ കമ്പനിയുടെ എമിഗ്രേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കും. ആളൊന്നിന് 3000–4000 ദിർഹം വീതം അബ്സ്കോണ്ടിങ് പിഴയും ഈടാക്കും. നാടുകടത്തൽ ചാർജായി എയർലൈന് 5000 ദിർഹം ഈടാക്കും. രേഖ ശരിയായി പരിശോധിക്കാതെ കൊണ്ടുവന്നതിനാണ് പിഴ ചുമത്തുക. വീസ നൽകിയ ടൂറിസം കമ്പനിയിൽനിന്നും നിശ്ചിത തുക ഈടാക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy