എമിറേറ്റ്സിൽ വൻ നിയമനം; ശമ്പളം കൂട്ടി, അഞ്ച് മാസത്തെ ശമ്പളവും മുൻകൂറായി നേടാം…

തൊഴിലാളികൾക്ക് സന്തോഷ വാർത്തയുമായി എമിറേറ്റ്സ് ​ഗ്രൂപ്പ്, അതും മാസത്തിൻ്റെ തുടക്കത്തിൽ തന്നെ. 4 % ശമ്പള വർദ്ധനവ് ആണ് എമിറേറ്റ്സ് ​ഗ്രൂപ്പ് പ്രഖ്യാപിച്ചത്. അഞ്ച് മാസത്തെ ശമ്പളം ബോണസായി നൽകിയതിന് ശേഷമാണ് പുതിയ പ്രഖ്യാപനം. ശമ്പളത്തിനു പുറമെ യാത്രാ ബത്തയും യുഎഇ ദേശീയ റിട്ടെൻഷൻ അലവൻസും നാല് ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഫ്ലൈയിം​ഗ് ആന്റ് പ്രൊഡക്‌ടിവിറ്റി പേ ഇനത്തിൽ ഫ്ലൈറ്റ് ഡെക്ക്, ക്യാബിൻ ക്രൂ എന്നിവർക്ക് നാല് ശതമാനം വർദ്ധനവ് ലഭിക്കും. മാത്രമല്ല, ഹൗസിംഗ് അലവൻസിൽ എല്ലാ തൊഴിലാളികൾക്കും 10 മുതൽ 15 % വരെ വർദ്ധനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വർദ്ധനവും ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നാണ് തൊഴിലാളികൾക്ക് അയച്ച മെയിലിൽ കമ്പനി വ്യക്തമാക്കുന്നത്. പുതിയ ശമ്പളം, അലവൻസുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ജൂലായ് 22ന് വിതരണം ചെയ്യുന്ന കരാർ ക്രമീകരണ കത്തിലുണ്ടാകുമെന്നും മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അന്തിമ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള ജീവനക്കാർക്കും പിരിച്ചുവിടലിന് കാരണമായേക്കാവുന്ന അച്ചടക്ക നടപടികൾക്ക് വിധേയരായവർക്കും ശമ്പള വർദ്ധനവ് ഉണ്ടാകില്ല. 2024 ജൂലായ് ഒന്നുവരെ പ്രൊബേഷൻ പൂർത്തിയാക്കാത്തവർക്കും നോട്ടീസ് നൽകുന്നവർക്കും ഈ വർദ്ധനവ് ലഭിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി നിയമനങ്ങൾ വർദ്ധിപ്പിച്ച എമിറേറ്റ്‌സ് ഗ്രൂപ്പ് കൂടുതൽ പൈലറ്റുമാരെയും ഫ്ലൈറ്റ് അറ്റൻഡുമാരെയും എഞ്ചിനീയർമാരെയും നിയമിക്കാനുള്ള നീക്കത്തിലാണ്. 2024ൽ 5000 ക്യാബിൻ ക്രൂവിനെ നിയമിക്കുമെന്ന് കമ്പനി ഈവർഷമാദ്യം പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

മറ്റ് ആനുകൂല്യങ്ങൾ

  • ശമ്പളത്തോട് കൂടിയ മെറ്റേണിറ്റി ലീവ് 60ൽ നിന്ന് 90 ദിവസമായി ഉയർത്തി
  • പറ്റേണിറ്റി ലീവ് അഞ്ചിൽ നിന്ന് പത്ത് ദിവസമാക്കിയിട്ടുണ്ട്
  • അമ്മമാർക്കുള്ള നഴ്‌സിംഗ് ഇടവേള ഒരു മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂർ ആക്കി
  • ഗ്രേഡ് ഒന്നുമുതൽ ഗ്രേഡ് അഞ്ചുവരെയുള്ള തൊഴിലാളികളുടെ ലൈഫ് ഇൻഷുറൻസ് പ്രീമിയം കമ്പനി തന്നെ ഒടുക്കും
  • നീണ്ട കാല മെഡിക്കൽ ലീവുകൾ സെപ്‌തംബർ ഒന്നുമുതൽ പ്രാബല്യത്തിൽവരും
  • വിദ്യാഭ്യാസ അലവൻസിൽ പത്തുശതമാനം വർദ്ധനവ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy