ജൂലൈ മാസം മുതൽ നിരവധി സുപ്രധാന സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആദായ നികുതി റിട്ടേൺ, ക്രെഡിറ്റ് കാർഡ് നിയമ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം പ്രവാസികളടക്കമുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ 31നാണ് 2023-24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട അവസാന തീയതി. ഇത് പാലിക്കാൻ സാധിക്കാത്തവർക്ക് ഈ വർഷം ഡിസംബർ 31നകം വൈകിയ റിട്ടേൺ ഫയൽ ചെയ്യാം. കൂടാതെ ക്രെഡിറ്റ് കാർഡ് നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളിൽ റിവാർഡ് പോയിന്റുകൾ ശേഖരിക്കുന്നത് എസ്ബിഐ കാർഡ് അവസാനിപ്പിച്ചിരിക്കുകയാണ്. ഐസിഐസിഐ ബാങ്ക് വിവിധ ക്രെഡിറ്റ് കാർഡ് സേവന നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളും ഈ മാസം മുതൽ പ്രാബല്യത്തിലായിട്ടുണ്ട്. കൂടാതെ കാർഡ് റീപ്ലേസ്മെന്റ് ചെയ്യുന്നതിനുള്ള ഫീസ് 100ൽ നിന്ന് 200 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് (PNB) എല്ലാ റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ലോഞ്ച് ആക്‌സസ് പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു വർഷത്തോളമായി ഇടപാടുകൾ നടത്താത്ത സീറോ ബാലൻസ് വാലറ്റുകൾ ഈ മാസം 20 മുതൽ അടച്ചുപൂട്ടുമെന്ന് പേടിഎം പേയ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലൻസിനെ ഈ നിർദ്ദേശം ബാധിക്കില്ല. വാലറ്റ് അടയ്ക്കുന്നതിന് മുമ്പായി നോട്ടിസ് പിരീഡി നൽകും. പേയ്‌മെന്റുകളുടെ കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2024 ജൂലൈ 1 മുതൽ, എല്ലാ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) വഴി നടത്തുമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV