ഞെട്ടലോടെ കേരളം, അമ്മൂമ്മയുടെ സഹായത്തോടെ 13കാരിയെ പിതാവും സുഹൃത്തുക്കളും യുവതിയും ക്രൂരമായി പീഡിപ്പിച്ചു

ആലുവയിൽ പൂജയുടെ മറവിൽ 13കാരിയെ ക്രൂരമായി പീഡിപ്പിച്ചു. അമ്മൂമ്മയുടെ സഹായത്തോടെ കുട്ടിയുടെ പിതാവും സുഹൃത്തുക്കളും അമ്മയുടെ യുവതിയായ സുഹൃത്തും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മൊഴിപ്രകാരം സമാനതകളില്ലാത്ത പീഡനത്തിനാണ് ഇരയായത്. പതിമൂന്നുകാരിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം ഉണ്ടായത്. അമ്മൂമ്മയുടെയും പിതാവി​ന്റെയും നേതൃത്വത്തിൽ വീട്ടിൽ നടന്ന പൂജയ്ക്കും തുടർന്ന് പീ‍നങ്ങൾക്കും ഇരയാക്കിയെന്ന് കുട്ടി പറഞ്ഞു. സ്കൂളിൽ പോക്സോ ബോധവത്കരണ ക്ലാസിനെ തുടർന്നാണ് കുട്ടി സംഭവത്തെ കുറിച്ച് പുറത്ത് പറയുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. മജിസ്ട്രേറ്റ് രഹസ്യമൊഴിയും രേഖപ്പെടുത്തി. അതേസമയം കേസിൽ പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുത്തെങ്കിലും പരാതി വ്യാജമാണെന്ന നിലപാടിലാണ് ബിനാനിപുരം പൊലീസ്. കുട്ടിക്ക് മാനസിക പ്രശ്നങ്ങളാണെന്ന് പറഞ്ഞ് സിഐ അധിക്ഷേപിച്ചെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുമായി പോകാൻ സ്ഥലമില്ലാതായതോടെ സുഹൃത്തി​ന്റെ വീട്ടിലാണ് അമ്മയും മകളും അഭയം തേടിയിരിക്കുന്നത്. കുട്ടിയെ തേടി പിതാവ് സ്കൂളിലെത്തിയെന്നും സുരക്ഷയിൽ ആശങ്കയുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy