വിസ കാലാവധിക്ക് ശേഷം യുഎഇയിൽ താമസിച്ചാലുള്ള പിഴയിൽ മാറ്റമോ? വ്യക്തത വരുത്തി അധികൃതർ

യുഎഇയിൽ വിസ കാലാവധി അവസാനിച്ചിട്ടും വിസ പുതുക്കാതെ നിയമലംഘകരായി തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് അധികൃതർ. പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. വിസ റദ്ദായാൽ രാജ്യം വിടാൻ 30 ദിവസത്തെ ​ഗ്രേസ് പിരിയഡാണ് ലഭിക്കുക. ഈ സമയത്തിനുള്ളിൽ രാജ്യം വിടുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ വേണം. റസിഡൻസ് വിസ കാലാവധി തീർന്ന് നിശ്ചിത സമയത്തിനകം പുതുക്കിയില്ലെങ്കിൽ ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴയീടാക്കും. റസിഡൻസ്, വിസിറ്റ്, ടൂറിസ്റ്റ് തുടങ്ങി ഏതുതരം വീസയുടെ കാലാവധി കഴിഞ്ഞവർക്കും പിഴ ബാധകമാണ്. വിസ പുതുക്കാനുള്ള അപേക്ഷകളിൽ തെറ്റ് സംഭവിച്ചാൽ അത് തിരുത്താനും ഒരു മാസത്തിനിടെ അവസരമുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy