യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യത. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ ഈർപ്പം 10 മുതൽ 85 ശതമാനം വരെയും ദുബായിൽ 15 ശതമാനം മുതൽ 80 ശതമാനം വരെയുമായിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV