ചെറുപ്പം മുതലേ ഒരു ക്രിക്കറ്റ് കളിക്കാരനാകണം എന്ന ആഗ്രഹവുമായി നടന്നയാളാണ് സൽമാനി. എന്നാൽ കുടുംബത്തിലുള്ളവരെല്ലാം ഹെയർ ഡ്രസർമാരാണ്. തന്റെ ആഗ്രഹങ്ങൾക്ക് വിപരീതമായി പതിനേഴാം വയസിൽ സൽമാനിക്ക് കുടുംബം തലമുറകളായി ചെയ്തു വന്നിരുന്ന തൊഴിലിലേക്ക് കടക്കേണ്ടി വന്നു. ഹെയർഡ്രെസിംഗ് പഠിക്കാൻ അമ്മാവനോടൊപ്പം താമസിക്കാൻ കുടുംബം അദ്ദേഹത്തെ കശ്മീരിലേക്ക് അയച്ചു. ഏതാനും ആഴ്‌ചകൾക്കുശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. പിന്നീട് പിതാവിനൊപ്പം സലൂണിൽ പ്രവർത്തിച്ചു. 2013ലാണ് സൽമാനി യുഎഇയിലേക്ക് കടക്കുന്നത്. കുടുംബത്തിൽ ആദ്യമായിട്ടാണ് ഒരാൾ വിദേശത്തേക്ക് പോകുന്നത്. അതിനാൽ തന്നെ ഏവർക്കും ഏറെ പ്രതീക്ഷയായിരുന്നു സൽമാനിയിൽ. ദുബായിലെത്തിയപ്പോൾ ഏകദേശം 20 വയസായിരുന്നു സൽമാനിക്ക്. ഒരു ഹെയർ സലൂണിൽ ചേർന്നു ജോലി ചെയ്തു. കിട്ടുന്ന പണമെല്ലാം സ്വന്തമായി ഒരു സലൂൺ തുറക്കാനായി സൂക്ഷിച്ച് വച്ചു. ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുന്നത് പോലെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കുമായി പണം സ്വരൂപിച്ചു. സാഹചര്യം അനുകൂലമായപ്പോൾ സലൂൺ ആരംഭിച്ചു. ഇന്ന് ഔദ് മേത്തയിൽ തിരക്കുള്ള സലൂണുകളിലൊന്ന് സൽമാനിയുടേതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
ആദ്യമായി കണ്ടുമുട്ടിയ സെലിബ്രിറ്റി ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ്. പിന്നാലെ കേദാർ ജാദവും. പിന്നീട് ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്രയെ കണ്ടു. സലൂണിലെ ഒരു ക്ലയിന്റ് മുഖേനയായിരുന്നു ഇവർക്ക് വേണ്ടി ഹെയർസ്റ്റൈൽ ചെയ്യാൻ സാധിച്ചത്. 2021ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിന് ഇന്ത്യൻ പ്രീമിയർ ലീഗിനായി ദുബായിലെത്തിയപ്പോൾ രു ഹെയർസ്റ്റൈലിസ്റ്റിനെ ആവശ്യമാണെന്ന് അറിയാൻ സാധിച്ചു. ഉടൻ തന്നെ ഇർഫാൻ പത്താൻ ഉൾപ്പടെയുള്ള ക്രിക്കറ്റ് താരങ്ങളെയും പഞ്ചാബി ഗായകരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പോർട്ട് ഫോളിയോ അയച്ചു. അവസാനം അനുമതി ലഭിച്ചു. ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിലെ മഹേന്ദ്ര സിംഗ് ധോണി, ഡ്വെയ്ൻ ജോൺ ബ്രാവോ, സുരേഷ് റെയ്ന, അമ്പാട്ടി തിരുപ്പതി റായിഡു, ചേതേശ്വര് പൂജാര, മിച്ചൽ ജോസഫ് സാൻ്റ്നർ, റോബിൻ ഉത്തപ്പ, ഫാഫ് ഡു പ്ലെസിസ്, ജോഷ് ഹേസൽവുഡ്, മൊയിൻ അലി തുടങ്ങിയവരുടെയെല്ലാം രണ്ട് മാസത്തെ ഹെയർ സ്റ്റൈലിസ്റ്റ് സൽമാനിയായിരുന്നു. ധോണിയുടെ കടുത്ത ആരാധകനായ സൽമാനിക്ക് ആദ്യമായി താരത്തെ കണ്ടപ്പോൾ എങ്ങനെ ഹെയർ സ്റ്റൈൽ ചെയ്യുമെന്ന് ഓർത്ത് ആകുലപ്പെട്ടെങ്കിലും ധോണി നൽകിയ ആത്മവിശ്വാസത്തിൽ മുടി വെട്ടുകയായിരുന്നെന്നും സൽമാനി ആവേശത്തോടെ ഓർക്കുന്നു.