നേപ്പാൾ സ്വദേശിയായ ശാന്തി കുമാരി ഭണ്ഡാരിയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു വാഹനമോടിക്കുകയെന്നത്. നാട്ടിൽ ടെംമ്പോ ഡ്രൈവറായ സ്ത്രീയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തനിക്കും വാഹനമോടിക്കണമെന്ന ആഗ്രഹം 41കാരിയിൽ ഉണ്ടായത്. പലപ്പോഴും വാഹനങ്ങൾ ഓടിക്കുന്നതായി സ്വപ്നം കാണുമായിരുന്നെങ്കിലും യുഎഇയിലെ ഡബിൾ ഡെക്കർ ചരിത്രത്തിൽ ഇടംനേടിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ശാന്തി പറയുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് സിംഗിൾ മദറായ ശാന്തി 2015ൽ യുഎഇയിലെ ഒരു ബ്യൂട്ടിപാർലറിൽ ജോലിക്കെത്തുന്നത്. യുഎഇയിലെ റോഡുകൾ വളരെ മനോഹരമായിരുന്നു. അതെപ്പോഴെല്ലാം കാണുമ്പോഴും ഡ്രൈവിംഗ് പഠിക്കുക എന്ന സ്വപ്നം തീക്ഷണമായെന്ന് ശാന്തി പറയുന്നു. പാർലറിലെ ജോലി കൊണ്ട് ഡ്രൈവിംഗ് പഠനച്ചെലവ് താങ്ങാൻ കഴിയുമായിരുന്നില്ല. അപ്പോഴാണ് സ്കൂൾ ബസ് അറ്റൻഡൻ്റിൻ്റെ ഒഴിവിലേക്ക് ജോലിക്ക് അപേക്ഷിക്കുന്നത്. പാർലറിൽ നിന്ന് സമ്പാദിക്കുന്നതിനേക്കാൾ കുറഞ്ഞ വേതനമാണെങ്കിലും ആ ജോലി ഏറ്റെടുക്കാൻ ശാന്തി തയ്യാറായി. ഒന്നര വർഷം കൊണ്ട് ഡ്രൈവിംഗ് പരിശീലനത്തിനുള്ള പണം കണ്ടെത്തി. ലൈസൻസ് നേടി. പിന്നീട് ഒരു ടാക്സി ഡ്രൈവറായി. താൻ സ്വപ്നം കണ്ടിരുന്ന റോഡുകളിലൂടെ ടാക്സിയിൽ യാത്രക്കാരെയും കൊണ്ട് യാത്രയായി. അപ്പോഴാണ് ദുബായ് ആർടിഎ സ്ത്രീകളെ ഡബിൾ ഡെക്കർ ബസ് ഡ്രൈവർമാരായി നിയമിക്കുന്നു എന്ന വാർത്ത കാണുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
തനിക്ക് അനുഭവജ്ഞാനം ഇല്ലാത്തത് വിലങ്ങുതടിയാകുമെന്ന് തോന്നിയെങ്കിലും തന്റെ തീക്ഷണമായ ആഗ്രഹത്താൽ അതിനായി പ്രവർത്തിക്കാൻ ശാന്തി ശ്രമിച്ചു. ഡ്രൈവർമാരെ തിരഞ്ഞുകൊണ്ടിരുന്ന ഒരു സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് താമസിയാതെ ഡബിൾ ഡെക്കർ ബസിന്റെ വനിതാ ഡ്രൈവറായി നിയമിക്കപ്പെട്ടു. മിഡിൽ ഈസ്റ്റിലെ ടൂറിസം മേഖലയിൽ ആദ്യമായാണ് ഡബിൾ ഡെക്കർ ഡ്രൈവറായി വനിതയെത്തുന്നത്. നേട്ടം കൈവരിച്ചപ്പോൾ തന്റെ നാട്ടിൽ ഒരൊറ്റ രാത്രി കൊണ്ട് താൻ സ്റ്റാറായെന്നും ശാന്തി പറയുന്നു. ദിവസവും രാവിലെ 8 മണിക്കാണ് ശാന്തി ജോലി ആരംഭിക്കുന്നത്. ദുബായിലെ റെഡ്, ഗ്രീൻ ലൈനുകളിലൂടെ മൂന്നോ നാലോ യാത്രകൾ നടത്തും. പുതിയ പ്രദേശങ്ങൾ കവർ ചെയ്യാൻ രണ്ടര മണിക്കൂർ എടുക്കുമ്പോൾ, പഴയ ഏരിയ ടൂർ ഒരു മണിക്കൂറും 45 മിനിറ്റും എടുക്കും. 77 സീറ്റുള്ള വാഹനം തിരിയുമ്പോഴും തിരിച്ചെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. പഴയ ജില്ലകളിലെ ഇടുങ്ങിയ പാതകളിൽ ഇത് വെല്ലുവിളിയാകും. യാത്രക്കാർക്ക് പെട്ടെന്ന് എഴുന്നേറ്റു നിൽക്കാനും ചുറ്റിക്കറങ്ങാനും ചിത്രങ്ങൾ എടുക്കാനും കഴിയുന്ന ഒരു ടൂറിസ്റ്റ് ബസ് ആണെന്നും ഓർക്കേണ്ടതുണ്ട്. അതിനാൽ സാവധാനം ഡ്രൈവ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാറുണ്ടെന്നും ശാന്തി പറഞ്ഞു. പ്രധാനമായും പുരുഷനെ മാത്രം മോഡലായി കാണുന്ന ഈ മേഖലയിൽ ഡ്രൈവിംഗിൻ്റെയും ഉപഭോക്തൃ സേവനത്തിൻ്റെയും കാര്യത്തിൽ കുറ്റമറ്റ റെക്കോർഡാണ് ശാന്തിക്ക് ഉള്ളതെന്ന് ശാന്തിയെ നിയമിച്ച ബിഗ് ബസ് ടൂർസ് മിഡിൽ ഈസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്ക് ലീസ് പറഞ്ഞു.