യുഎഇയിൽ 22 മുതൽ 55 ഡി​ഗ്രി വരെ താപനിലകൾ, വിവിധയിടങ്ങളിലെ വ്യത്യസ്ത താപനിലയ്ക്ക് കാരണമെന്ത്?

യുഎഇയിൽ വേനൽക്കാലത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോൾ ചിലയിടങ്ങളിൽ 22 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തുന്നത്. അൽ ദഫ്ര പോലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ ഉയർന്ന താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നത് കാണുമ്പോൾ, അൽ ഐനിലെ റക്‌നയിൽ താരതമ്യേന തണുപ്പാണ് അനുഭവപ്പെടുന്നത്. യുഎഇയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ തനതായ സ്വഭാവസവിശേഷതകളാൽ രക്നയിൽ 22 ഡി​ഗ്രിയാണ് താപനില. ഇവിടുത്തെ ഭൂപ്രകൃതിയാണ് വ്യത്യസ്ത താപനിലയ്ക്ക് കാരണമാകുന്നതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ ഡോ. അഹമ്മദ് ഹബീബ് പറയുന്നു. പ്രദേശത്ത് ഒമ്പത് വർഷം മുമ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് സ്ഥിരമായി താഴ്ന്ന താപനിലയാണ് അനുഭവപ്പെടുന്നത് എന്ന് മനസിലാക്കാം. ശൈത്യകാലത്ത്, പ്രത്യേകിച്ച് ജനുവരിയിൽ, രക്നയിൽ പ്രത്യേകിച്ച് പൂജ്യത്തിന് താഴെയുള്ള താപനില അനുഭവപ്പെടാറുണ്ട്. ഇത് പലപ്പോഴും മഞ്ഞുമലകൾ രൂപപ്പെടുന്നതിനും പ്രദേശത്ത് തണുത്തുറഞ്ഞ ജലത്തിനും കാരണമാകുന്നു. രക്നയിലെ പ്രത്യേക ഭൂപ്രകൃതിയിൽ വാടികൾ, ഈ വാടികൾക്കുള്ളിലെ മരങ്ങൾ, മൺകൂനകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. വായു പിണ്ഡം ഉയരത്തിൽ നിന്ന് താഴ്ന്ന സ്ഥലങ്ങളിലേക്ക് നീങ്ങുമ്പോൾ, അത് തണുക്കും, ഇത് താപനില കുറയുന്നതിന് കാരണമാകുന്നു. ഇത് പ്രത്യേകിച്ച് രാത്രിയിലും അതിരാവിലെയുമാണ് സംഭവിക്കുന്നത്. ഇവിടുത്തെ മണലും അല്പം വ്യത്യസ്തമാണ്. ഈ ഘടകങ്ങളെല്ലാം ചേർന്ന് റക്നയുടെ സവിശേഷമായ താപനിലയ്ക്ക് കാരണമാകുന്നു. വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ രക്നയെ വ്യത്യസ്തമാക്കുന്നെന്നും ഡോ. അഹമ്മദ് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

വടക്കുപടിഞ്ഞാറൻ കാറ്റ് ഈ പ്രദേശത്തെ എങ്ങനെ ബാധിക്കും?
രാജ്യത്ത് ബുധനാഴ്ച വരെ വടക്ക്-പടിഞ്ഞാറൻ കാറ്റിൻ്റെ സ്വാധീനമുണ്ടാകും. തത്ഫലമായി ചില സ്ഥലങ്ങളിൽ പരമാവധി പകൽ താപനില 46-47 ഡി​ഗ്രിയായിരിക്കും അനുഭവപ്പെടുക. പ്രദേശത്തെ മർദ്ദ സംവിധാനവും അനുബന്ധ വായു പിണ്ഡവും താപനിലയെ സ്വാധീനിക്കുന്നതായും ഹബീബ് വിശദീകരിച്ചു. മരുഭൂമിയിൽ നിന്ന് വായു പിണ്ഡം വരുമ്പോൾ, അത് സാധാരണയായി വളരെ വരണ്ടതും ചൂടുള്ളതുമായിരിക്കും. ഉയർന്ന മർദ്ദവുമായി ബന്ധപ്പെട്ട വടക്ക് നിന്ന് വടക്ക്-പടിഞ്ഞാറൻ കാറ്റാണ് അനുഭവപ്പെടുന്നതെങ്കിൽ, വായു പിണ്ഡം ചൂടുള്ളതും ഈർപ്പമുള്ളതുമായിരിക്കും. അതേസമയം കിഴക്ക് നിന്ന് വരുന്ന ഇന്ത്യൻ മൺസൂൺ സ്വാധീനിച്ചാൽ, വായു പിണ്ഡം ചൂടുള്ളതും ഈർപ്പവുമുള്ളത് തന്നെ ആയിരിക്കും, എന്നാൽ ഇത് മറ്റൊരു ഉറവിടത്തിൽ നിന്നുള്ളതാണെന്നു മാത്രം. അതിനാൽ, കാലാവസ്ഥാ സാഹചര്യങ്ങൾ പ്രധാനമായും വായു പിണ്ഡം ഉത്ഭവിക്കുന്ന ദിശയെ ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy