ദുബായ് നഗരം മുഴുവൻ ഒറ്റ നോട്ടത്തിൽ കാണാം അതും ബുർജ് ഖലീഫയിൽ നിന്നും, വെറും..

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ നിന്ന് ദുബായ് ന​ഗരത്തെ കാണാനാവുമോ, അതും തുച്ഛമായ നിരക്കിൽ? വേനൽക്കാലത്ത് കുറഞ്ഞ നിരക്കിൽ ബുർജ് ഖലീഫയിൽ നിന്ന് ദുബായ് കാണാനുള്ള അവസരമൊരുങ്ങുന്നു. 163 നിലകളുള്ള കെട്ടിടത്തിൻ്റെ 124 നിലകളിൽ നിന്നുള്ള കാഴ്ചകൾ യുഎഇ നിവാസികൾക്ക് ആസ്വദിക്കാം വെറും 99 ദിർഹത്തിന്. സാധാരണയായി 179 ദിർഹം എന്ന നിരക്കിലായിരുന്നു കാഴ്ചകൾ കാണാൻ അവസരമൊരുക്കിയിരുന്നത്. എന്നാൽ ജൂലൈ 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള ഈ ഓഫറിൽ 8 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാനും സാധിക്കും. അതേസമയം യുഎഇ പൊതു അവധി ദിവസങ്ങളിൽ ഓഫർ റിഡീം ചെയ്യാൻ കഴിയില്ലെന്നും സന്ദർശന വേളയിൽ എമിറേറ്റ്സ് ഐഡി കൊണ്ടുവരേണ്ടതാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഫ്ലോർ 125-നേക്കാൾ ഉയരത്തിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക്, 399 ദിർഹത്തിന് 148-ലെ ബുർജ് ഖലീഫ സ്കൈ ലോഞ്ച് സന്ദർശിച്ച് അവിടെ നിന്ന് ലഘുഭക്ഷണങ്ങളും ആസ്വദിക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy